പൗഡറാണ് ഇഷ്ട ഭക്ഷണം ; ആഴ്ച്ചയിൽ കഴിക്കുന്നത് 1000 രൂപയുടെ പൗഡർ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പൗഡറാണ് ഇഷ്ട ഭക്ഷണം ; ആഴ്‌ച്ചയിൽ കഴിക്കുന്നത് 1000 രൂപയുടെ പൗഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2020, 06:13 pm IST
FacebookTwitterWhatsAppTelegram

ഇഷ്ടഭക്ഷണം എല്ലാവർക്കുമുണ്ടാകും . ഐസ്ക്രീമുകളും, ചോക്ലേറ്റുകളും അങ്ങനെ പലതും . എന്നാൽ പൗഡർ ഇഷ്ടഭക്ഷണമായാലോ . 44കാരിയായ ഇംഗ്ലണ്ട് സ്വദേശിനി ലിസ ആൻഡേഴ്സണിന്റെ ഇഷ്ടഭക്ഷണമാണ് ടാൽക്കം പൗഡർ . ഒരു ദിവസം 200 ഗ്രാം പൗഡര്‍ വരെ ലിസ കഴിക്കുന്നുമുണ്ട് .

2004 മുതലാണ് ലിസ പൗഡർ കഴിച്ചു തുടങ്ങിയത്. തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകിയ സമയമായിരുന്നു അത് . കുഞ്ഞിനെ ഒരുക്കുന്നതിനായി പൗഡര്‍ ഇട്ടുകൊടുത്തപ്പോഴാണ് അത് ഭക്ഷിക്കണമെന്ന് ആദ്യമായി തോന്നിയതെന്ന് ലിസ പറയുന്നു. ഇപ്പോള്‍ ഓരോ മുപ്പത് മിനിറ്റ് കൂടുമ്പോഴും പൗഡര്‍ അറിയാതെ കൈയിലെടുത്തു പോകും. രാത്രിയിലാണ് പൗഡറിനോടുള്ള കൊതി കൂടുതൽ തോന്നുന്നത്.

ലിസ എപ്പോഴും ബാത്ത് റൂമിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കാര്യം ചോദിച്ചപ്പോഴാണ് തന്റെ ഇഷ്ടഭക്ഷണത്തെ പറ്റി ലിസ വെളിപ്പെടുത്തിയത് . തുടര്‍ന്ന് ഡോക്ടര്‍ ലിസയ്‌ക്ക് ‘ പിക്കാ സിൻഡ്രോം ‘ എന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തി . പെയിന്റ്, പൊടി, ചെളി തുടങ്ങിയവ കഴിക്കാന്‍ കൊതി തോന്നുന്ന രോഗമാണിത്.

എന്നാല്‍ ചികിത്സ കൊണ്ടൊന്നും ലിസയ്‌ക്ക് മാറ്റമുണ്ടായില്ല . ‘എനിക്ക് ഇതില്ലാതെ പറ്റില്ല, ആ മണം എന്നെ ആകര്‍ഷിക്കുന്നു. പൗഡര്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു’- ലിസ പറഞ്ഞു

പൗഡര്‍ വാങ്ങാനായി മാത്രം ഏഴ് ലക്ഷത്തില്‍ അധികം രൂപ ചെലവഴിച്ചിട്ടുണ്ട്. ഒരാഴ്ച ഏകദേശം 1000 രൂപയോളം പൗഡറിനായി വേണം. ജോൺസൺ ആന്റ് ജോൺസണിന്റെ പൗഡറാണ് ഏറെ ഇഷ്ടം .

Share191TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി മീരാബായ് ചാനു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies