ഡിപ്രഷന്‍ എന്നത് അടുത്ത കാലം വരെ മുതിര്‍ന്ന ആളുകള്‍ക്കിടയില്‍ മാത്രമുണ്ടാകുന്ന ഒരു മാനസിക പ്രശ്‌നമായിരുന്നു. ഡിപ്രഷന്‍ അഥവാ വിഷാദം കുട്ടികളെയും പിടികൂടാം. രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തെ കണ്ടെത്തി പരിഹാരം തേടിയില്ലെങ്കില്‍ അവരുടെ പഠനത്തെയും ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിക്കും.
ആണ്‍- പെണ്‍ ഭേദമില്ലാതെ എല്ലാ പ്രായക്കാരിലും ഇന്ന് ഡിപ്രഷന്‍ കൂടിവരികയാണ്. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത രണ്ടിരട്ടിയാണ്.
കുടുംബത്തിലെ അസ്വാരസ്യങ്ങള്‍, ജന്മനായുള്ള പ്രശ്‌നനങ്ങള്‍, മാതാപിതാക്കളില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം തന്നെ കുട്ടികളിലെ ഡിപ്രഷനുള്ള കാരണമാണ്. ഇതിനു പുറമേ, ജീവിത രീതിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, തൈറോയിഡ് ഗ്രന്ഥിയിലെ പ്രശ്നങ്ങള്‍, പാരമ്പര്യമായി വിഷാദരോഗമുള്ള കുടുംബം തുടങ്ങിയ പശ്ചാത്തലങ്ങള്‍ എല്ലാം തന്നെ ഒരാളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും.
ഡിപ്രഷന്‍ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ചിലര്‍ ഇതില്‍ നിന്ന് സ്വയം കരകയറും. മറ്റ് ചിലര്‍ ഇതിലേക്ക് ആഴ്ന്ന് പോകും. വിഷാദത്തിന്‍ നിന്ന് രക്ഷപ്പെടാനുള്ള ഓരോ പഴുതും അത് അനുഭവിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ തിരഞ്ഞുകൊണ്ടിരിക്കും. ഇതിന്‍രെ ഫലമായി ചിലര്‍ക്ക് മുന്നില്‍ തുറക്കുന്ന വാതിലുകളാണ് അസാധാരണമായ പെരുമാറ്റ വൈകല്യങ്ങള്‍ അഥവാ അസാധാരണമായ വിഷാദ ലക്ഷണങ്ങള്‍ എന്ന് പറയും.
വിഷാദം തിരിച്ചറിയപ്പെടാതെ പോയാല്‍ അപകടം തന്നെയാണ്. അകാരണമായ ദേഷ്യം, അക്രമവാസന,അമിതഭക്ഷണം, ഭക്ഷണം കഴിക്കാതെ ഇരിക്കുക, ഉറക്കക്കുറവും കൂടുതലും, എപ്പോഴും അലട്ടുന്ന വേദനകള്‍, അസ്വസ്ഥകള്‍, ഒറ്റപ്പെട്ടുള്ള ഇരുപ്പ്, ഉത്സാഹക്കുറവ്, ക്ഷീണം എന്നിവയൊക്കെ കണ്ടാല്‍ വിഷാദ സാധ്യതയാണ്.















