പൂനെ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്‌ക്ക് ജയം. ടി20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി20 മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ജയമൊരുക്കിയത്. നവ്ദീപ് സൈനി മൂന്നും ഷാര്‍ദുല്‍ ഠാകൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
57 റണ്‍സ് നേടിയ ധനജ്ഞയ ഡിസില്‍വയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നേരത്തെ കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. ദേശീയ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ലക്ഷന്‍ ലങ്കയ്‌ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഗുവാഹത്തിയിലെ ആദ്യ മത്സരം മഴ മുടക്കിയിരുന്നു.ഇന്‍ഡോറിലെ മത്സരം ഇന്ത്യ ജയിച്ചിരുന്നു.















