ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2026, 09:24 am IST
FacebookTwitterWhatsAppTelegram

മുംബൈ: യാത്രക്കാരുടെ പരാതിയെ തുടർന്ന് റെയിൽവേ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് പതിവാണ്. എന്നാൽ, ഒരു നവദമ്പതികളുടെ വ്യത്യസ്തമായ ആഘോഷം റെയിൽവേ ടിക്കറ്റ് ഇൻസ്പെക്ടറുടെ ജോലിക്ക് തന്നെ തിരിച്ചടിയായ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികൾ ആദ്യരാത്രി ആഘോഷിക്കാൻ തിരഞ്ഞെടുത്തത് നന്ദിഗ്രാം എക്‌സ്പ്രസിലെ ഫസ്റ്റ് ക്ലാസ് കൂപെ ആയിരുന്നു. ഇതിനായി അവർ കൂപെ മുൻകൂട്ടി ബുക്ക് ചെയ്തതോടൊപ്പം, അത് അലങ്കരിക്കാൻ പ്രത്യേക ഡെക്കറേറ്ററെയും ഏർപ്പെടുത്തി.

ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഡെക്കറേറ്റർ കൂപെ പൂക്കളും അലങ്കാര വസ്തുക്കളും ഉപയോഗിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിലെ ഹണിമൂൺ സ്യൂട്ടിന് സമാനമായി മാറ്റി. നിലത്തും കിടക്കയിലും റോസാപ്പൂവിതളുകൾ വിരിക്കുകയും, ചുമരുകളിൽ പൂമാലകളും ബൊക്കേകളും അലങ്കരിക്കുകയും ചെയ്തു. കൂപെയിലെ കർട്ടനുകൾ മാറ്റിയതോടൊപ്പം, പല ഭാഗങ്ങളിലും “I Love You” എന്നെഴുതിയ അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

Hello @AshwiniVaishnaw, does Indian Railways permit passengers to use a First AC coach for a suhagraat? pic.twitter.com/nDUQMkxEyt

— Dr Nimo Yadav 2.0 (@DrNimoYadav) July 8, 2026

ഈ കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. ട്രെയിനിനുള്ളിൽ ഇത്തരത്തിൽ അലങ്കാരങ്ങൾ നടത്താൻ അനുമതിയുണ്ടോ എന്ന ചർച്ചയും സാമൂഹിക മാധ്യമങ്ങളിൽ ശക്തമായി. ചിലർ നവദമ്പതികളുടെ ആശയം അഭിനന്ദിച്ചപ്പോൾ, മറ്റുചിലർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആശങ്ക ഉയർത്തി.

വീഡിയോ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ ഇത്തരമൊരു അലങ്കാരത്തിന് അനുമതി നൽകിയെന്നാരോപിച്ച് ബന്ധപ്പെട്ട ടിക്കറ്റ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു.

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുള്ള അലങ്കാരങ്ങളാണോ നടത്തിയതെന്നും, ഇതിന് പിന്നിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചോയെന്നും റെയിൽവേ വിശദമായ അന്വേഷണം നടത്തുകയാണ്.

Tags: suspensionHoneymoontrain coachttr
ShareTweetSendShare

More News from this section

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

നർമ്മദാ പദ്ധതി തർക്കത്തിന് ചരിത്രപരമായ പരിഹാരം; നാല് സംസ്ഥാനങ്ങൾ കരാറിൽ ഒപ്പുവെച്ചു; അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക നീക്കം

നിയന്ത്രണ രേഖ തുറക്കണം; ഭക്ഷണവും മരുന്നും വേണം, ഭാരതത്തോട് അഭ്യർത്ഥിച്ച് പാക് അധിനിവേശ കശ്മീരിലെ നേതാവ്

സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റ് തുറന്നു; പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 12 വയസ്സുകാരൻ മരിച്ചു

മൃതദേഹം ഏറ്റുവാങ്ങില്ല, അന്ത്യകർമം നടത്തില്ല; അവൻ ചെയ്ത കുറ്റത്തിന് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്; ലഹരിക്കടിമയായ അവനെ തിരുത്താൻ ശ്രമിച്ചിരുന്നു…പക്ഷെ; പ്രബാഷ് മൊണ്ഡലിന്റെ അമ്മ

Latest News

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies