കൊളംബോ: രണ്ടു വര്‍ഷത്തിന് ശേഷം ടീമില്‍ നായകനായി തിരിച്ചെത്തിയിട്ടും പരമ്പര നേടാനാകാത്തതില്‍ നിരാശയുമായി ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. ഇന്ത്യയെ പോലുള്ള മികച്ച ടീമിനെ ചെറിയ സ്‌കോറില്‍ ഒതുക്കാനാകുന്ന ബൗളിംഗ് നിരയല്ല തന്റെ ടീമിന്റേത്. നിലവിലെ ബാറ്റിംഗ് നിരയും പോര. മലിംഗ താന്‍ വിരമിക്കാന്‍ പോവുകയാണെന്ന സൂചന നല്‍കിക്കൊണ്ട് പറഞ്ഞു.
‘നിലവിലെ ടീമിന് ശക്തമായ ഒരു നിരയില്ല. ലോക റാംഗിങ്ങില്‍ 9-ാം സ്ഥാനത്താണ് ടി20യിലുള്ളത്. ഇതില്‍ നിന്നുയരാന്‍ നല്ല പരിശ്രമം വേണം താന്‍ വിരമിക്കാന്‍ തയ്യാറാണ്. കുറ്റവും ഏറ്റെടുക്കുന്നു’ മലിംഗ വ്യക്തമാക്കി.
ഇതിനിടെ 2014ല്‍ ടി20 കിരീടം നേടിക്കൊടുത്ത മലിംഗ 2016 വരെ നായകനായി തുടര്‍ന്നിരുന്നു. തുടര്‍ന്ന് പരിക്കുകള്‍ക്ക് ശേഷം തിരികെ വന്നത് നായകനായിത്തന്നെയായിരുന്നെങ്കിലും തിസാര പെരേരയേയും മുന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസിനേയും പരിഗണിച്ചില്ലെന്ന ആരോപണം മുന്‍ താരങ്ങളും ഉയര്‍ത്തുകയാണ്.















