'ആ രണ്ട് ഇഞ്ച്...അന്ന് ഞാന്‍ ഡൈവ് ചെയ്യേണ്ടിയിരുന്നു'; ലോകകപ്പ് സെമിയിലെ റണ്ണൗട്ടിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് എം.എസ് ധോണി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ആ രണ്ട് ഇഞ്ച്…അന്ന് ഞാന്‍ ഡൈവ് ചെയ്യേണ്ടിയിരുന്നു’; ലോകകപ്പ് സെമിയിലെ റണ്ണൗട്ടിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് എം.എസ് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2020, 08:29 am IST
FacebookTwitterWhatsAppTelegram

മുംബൈ: ലോകകപ്പ് സെമി ഫൈനലില്‍ റണ്ണൗട്ടായി മടങ്ങുന്ന ധോണിയുടെ ചിത്രം ഇന്നും ആരാധാകരുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ കാലുകള്‍ അന്ന് തളര്‍ന്നപ്പോള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് ലോകകപ്പാണ്. ധോണിയുടെ ബാറ്റും ക്രീസും തമ്മിലുണ്ടായിരുന്ന ആ രണ്ട് ഇഞ്ച് അകലത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്.

സെമി ഫൈനലിലാണ് ധോണി അവസാനമായി നീലക്കുപ്പായമണിഞ്ഞത്. ഇതിനു ശേഷം അദ്ദേഹം ദീര്‍ഘനാളായി അവധിയിലാണ്. പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും മടങ്ങി വരവിനേക്കുറിച്ചോ വിരമിക്കലിനേക്കുറിച്ചോ ധോണി ഇതുവരെ മനസു തുറന്നിട്ടില്ല. എന്നാല്‍ സെമി ഫൈനലിലെ പുറത്താകലിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധോണി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

‘എന്റെ ആദ്യ മത്സരത്തിലും ഞാന്‍ റണ്ണൗട്ടാകുകയായിരുന്നു. ഈ മത്സരത്തില്‍ ഞാന്‍ വീണ്ടും റണ്ണൗട്ടായി. എന്തുകൊണ്ടാണ് അന്ന് ഡൈവ് ചെയ്യാതിരുന്നതെന്ന് പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. ആ രണ്ട് ഇഞ്ച്, അന്ന് ഡൈവ് ചെയ്യേണ്ടിയിരുന്നു എന്ന് ഞാന്‍ ഇപ്പോഴും എന്നോട് പറയാറുണ്ട്’. ധോണി പറഞ്ഞു.

ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും വിജയ പ്രതീക്ഷ നല്‍കിയത് ധോണി-ജഡേജ സഖ്യമായിരുന്നു. 92ന് 6 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഏഴാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ധോണി-ജഡേജ സഖ്യം വിജയത്തോടടുപ്പിച്ചു. എന്നാല്‍ 59 പന്തില്‍ 77 റണ്‍സ് നേടി ജഡേജ പുറത്തായിട്ടും ഇന്ത്യ പ്രതീക്ഷ കൈവിടാതിരുന്നത് മഹേന്ദ്ര സിംഗ് ധോണിയെന്ന മാന്ത്രികന്‍ ക്രീസിൽ ഉണ്ടായിരുന്നതിനാലാണ്. 49ാം ഓവറിലെ മൂന്നാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ ഡയറക്ട് ത്രോയിലുടെ മാര്‍ട്ടിന്‍ ഗുപ്ടില്‍ ധോണിയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു.

Share64TweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies