ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹർജികൾ കോടതി തള്ളി. വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. ഇതോടെ മുൻപ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും.
വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പ്രതികൾ സമർപ്പിച്ച പുനപരിശോധനാ ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു. പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിംഗ് എന്നിവർക്ക് മരണ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.