'സൈന്യത്തിലെ കാരണവര്‍മാരാണ് പൂര്‍വ്വസൈനികര്‍.അവരുടെ വീരപത്‌നിമാര്‍, കുട്ടികള്‍ എല്ലാവരും നമ്മുടെ സൈന്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ' 1965-71 യുദ്ധവീരന്മാര്‍ക്ക് കരസേന പെന്‍ഷന്‍ നല്‍കും; 2020 വീരസൈനിക ബന്ധുത്വ വര്‍ഷം: ജനറല്‍ നരവാനേ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

‘സൈന്യത്തിലെ കാരണവര്‍മാരാണ് പൂര്‍വ്വസൈനികര്‍.അവരുടെ വീരപത്‌നിമാര്‍, കുട്ടികള്‍ എല്ലാവരും നമ്മുടെ സൈന്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ‘ 1965-71 യുദ്ധവീരന്മാര്‍ക്ക് കരസേന പെന്‍ഷന്‍ നല്‍കും; 2020 വീരസൈനിക ബന്ധുത്വ വര്‍ഷം: ജനറല്‍ നരവാനേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2020, 04:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ സുരക്ഷക്കായി ജീവന്മരണ പോരാട്ടം നടത്തിയ മുഴുവന്‍ കരസേനാ അംഗങ്ങള്‍ക്കും പ്രത്യേക പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ എം.എം നരവാനേ പറഞ്ഞു. 1965ലും 1971ലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിനിര്‍ണ്ണായകമായ ദൗത്യം നിര്‍വ്വഹിച്ച യൂണിറ്റുകളിലെ പൂര്‍വ്വസൈനികര്‍ക്കാണ് കരസേന പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുന്നത്.

യുദ്ധകാലഘട്ടത്തില്‍ എമര്‍ജന്‍സി കമ്മീഷന്റ് ഓഫീസര്‍മാര്‍, ഷോര്‍ട്ട് കമ്മീഷന്റ് ഓഫീസര്‍മാര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സൈനികരേയും പദ്ധതിയുടെ ഭാഗമാക്കുന്ന ശുപാര്‍ശയാണ് കരസേന പ്രതിരോധവകുപ്പിന് നല്‍കുന്നതെന്നും ജനറല്‍ നരവാനേ വ്യക്തമാക്കി. സ്വതന്ത്ര സേനാനീ പെന്‍ഷന്‍ സ്‌ക്കീം എന്ന പോലെയാണ് കരസേനയിലെ പെന്‍ഷനും തയ്യാറാക്കുന്നത്.

‘പരിഗണിച്ചിരിക്കുന്ന രണ്ടുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിലവില്‍ പെന്‍ഷനില്ല. കാരണം അവരെല്ലാം സേനയില്‍ നിന്ന് വിരമിച്ച കാലത്ത് പെന്‍ഷന്‍ സമ്പ്രദായം നിലവില്‍ വന്നിട്ടില്ല. 1965ലും 71ലും കരസേനയും മറ്റ് രണ്ട് സേനാ വിഭാഗങ്ങളും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായി നിരവധിപേരെ അന്ന് സൈന്യത്തിലെടുത്താണ് യുദ്ധം ചെയ്തത്. നാടിനായി പൊരുതാന്‍ നിരവധി യുവാക്കളാണ് അന്ന് എല്ലാംമറന്ന് ത്യാഗം അനുഷ്ഠിച്ചത്’ നരവാനേ സൂചിപ്പിച്ചു.

സൈന്യത്തിലെ കാരണവര്‍മാര്‍, അവരുടെ വീരപത്‌നിമാര്‍, കുട്ടികള്‍ എല്ലാവരും നമ്മുടെ സൈന്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും സൈന്യത്തിനുണ്ട്. ദേശീയ യുദ്ധ സ്മാരകം പോലും നിര്‍മ്മിച്ചത് അവരോടുള്ള ആദരസൂചകമായിട്ടാണ്. ജനറല്‍ നരവാനേ വ്യക്തമാക്കി.

വിരമിച്ച സൈനികര്‍ക്കായി നിരവധി പദ്ധതികളാണ് സൈന്യം നടപ്പാക്കുന്നത്. അതിലൊന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ ജോലികള്‍ക്കായുള്ള പരിശീലനവും ജോലി തരപ്പെടുത്തലുമായിരുന്നു. 240 ഓഫീസര്‍മാര്‍ക്കും 11500 ജവാന്മാര്‍ക്കും മറ്റ് വിവിധ തസ്തികയില്‍ സൈനിക സേവനമനുഷ്ഠിച്ചവര്‍ക്കും പരിശീലനം വഴി അവരവരുടെ ജില്ലകളില്‍ ജോലിയായി.2020നെ സൈനിക ബന്ധുത്വ വര്‍ഷമായി ആചരിക്കുകയാണെന്നും വിരമിച്ചവരുടെ ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും നരവാനേ കൂട്ടിച്ചേര്‍ത്തു.

Share636
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies