World

അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളിയാക്കരുത് : പാക് ഭീകരന്‍ ഹാഫിസ് സയീദ്

ലാഹോര്‍: ആഗോള ഭീകരനാക്കി മുദ്രകുത്തപ്പെട്ട പാക് ഇസ്ലാമിക ഭീകര നേതാവിന്റെ വക ക്ഷമായാചന. അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിനായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസ്സില്‍ നിന്ന് കുറ്റ വിമുക്തമാക്കണമെന്നാണ് ലോഹോറിലെ ജയിലില്‍ കഴിയുന്ന സയീദിന്റെ യാചന.

ജമാ അത് ഉദ്ദവ നേതാവായ ഹാഫിസ് സയീദിനെതിരെ 23 പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര ഭീകരവിരുദ്ധ ഏജന്‍സി നല്‍കിയിട്ടുള്ളത്. അതു പ്രകാരം സയീദിന്റെ എല്ലാത്തരം ഇടപാടുകളും റദ്ദുചെയ്യാനും കുറ്റം തെളിയുംവരെ പാകിസ്ഥാന്‍ വിടാതിരിക്കാനുമുള്ള കര്‍ശന നിര്‍ദ്ദേശമാണ് പാക് ഭരണകൂടത്തിന് ഭീകരവിരുദ്ധ അന്വേഷണ സംഘം നല്‍കിയത്. സയിദ് നിലവില്‍ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലാണുള്ളത്.

ആറ് അമേരിക്കന്‍ പൗരന്മാരടക്കം 166 പേരെ മുംബൈ ഭീകരാക്രമണത്തില്‍ കൊലപ്പെടുത്തിയ ലഷ്‌ക്കര്‍ ഇ ത്വയിബയുടെ മുന്നണി സംഘടനയാണ് ജമാ അത് ഉദ്ദവയും അതിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസും. അമേരിക്ക നേരിട്ട് പാകിസ്ഥാനെ മുഴുവന്‍ വസ്തുതകളും ബോധ്യപ്പെടുത്തിയിരുന്നു. സാമ്പത്തിക ബന്ധം ആരോപിക്കുന്ന വിഷയത്തില്‍ അന്താരാഷ്ട്ര സംഘടനകള്‍ തയ്യാറാക്കി നല്‍കിയ ചോദ്യാവലി ഇന്നലെ സയീദ് പൂരിപ്പിച്ചു നല്‍കിയതിലാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്. കനത്ത സുരക്ഷയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളെപോലും അനുവദിക്കാതെയാണ് ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സി സയീദിനോട് വിവരങ്ങള്‍ തിരക്കിയത്.

270 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close