തിരുവനന്തപുരം: സ്‌പോര്‍ട്ട് കൗണ്‍സിലിന്റെ 2018 ലെ സംസ്ഥാന കായിക അവാര്‍ഡുകല്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണ്‍ താരം പി സി തുളസിയും അത്‌ലറ്റ് മുഹമ്മദ് അനസും ജി വി രാജ പുരസ്‌ക്കാരത്തിന് അര്‍ഹരായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് പി സി തുളസി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡല്‍ ജോതാവാണ് അനസ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അനസ് ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു.
അത്‌ലറ്റിക് പരിശീലകന്‍ ടിപി ഔസേഫ് ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരത്തിന് അര്‍ഹനായി. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. മികച്ച കായിക പരിശീലകനായി സതീവന്‍ ബാലനെയാണ് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌ക്കാരം.
സ്‌കൂള്‍ തലത്തില്‍ മികച്ച കായികാധ്യാപകനുള്ള പുരസ്‌ക്കാരം മാത്തൂര്‍ സിഎഫ്ഡിഎച്ച്എസിലെ കെ സുരേന്ദ്രന്‍ നേടി. ഡോ കെ ജെ അജയകുമാറാണ് കോളേജ് തലത്തില്‍ മികച്ച കായികാധ്യാപകനുള്ള പുരസ്‌ക്കാരത്തിന് അര്‍ഹനായത്.















