വാഷിംഗ്ടണ്‍: അമേരിക്കയില്‍ രണ്ടാഴ്ചയായി കാണാതായ ഇന്ത്യന്‍ വംശജയായ യുവതിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. കാറിന്റെ ഡിക്കിയില്‍ പൊതിഞ്ഞു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സറീല്‍ ദബാവാല എന്ന 35 കാരിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവസങ്ങളായി തുടരുന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ നിന്നാണ് കാര്‍ ലഭിച്ചത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഗുജറാത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ അഷ്റഫ് ദാബാവാലയുടെ മകളാണ് സറീല്‍. സറീനയെ കാണാതായതോടെ ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10000ഡോളര്‍ ദാബാവാല കുടുംബം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.