ഇടുക്കി:അടിമാലിയില്‍ ദേശീയ പാതയോരത്ത് കാറിനുള്ളില്‍ കാണപ്പെട്ട വീട്ടമ്മയെ തേടി മകന് എത്തി. കട്ടപ്പന സ്വദേശി മഞ്ജിത്താണ് എത്തിയത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ എത്തിയത്. ശരീരത്തിന്റെ ഒരു വശം തളര്‍ന്ന നിലയില്‍ അടിമാലിയില്‍ കാറിനുള്ളില്‍ കാണപ്പെട്ട സ്ത്രീയെ ഇന്നലെ വൈകിട്ട് പോലീസെത്തി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നതായി പറയുന്ന ഭര്‍ത്താവിനായി പോലിസ് തിരച്ചില്‍ തുടരുകയാണ്.
വയനാട് സ്വദേശി ലൈലാമണി (55)യെയാണ് വഴിയോരത്ത് കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
കഴിഞ്ഞ രണ്ട് ദിവസമായി ഇവര്‍ കാറിനകത്ത് ഉണ്ടായിരുന്നതായാണ് വിവരം. ഭര്‍ത്താവാണ് ഉപേക്ഷിച്ചതെന്ന് ലൈലാമണി പൊലീസിന് മൊഴി നല്കി.