ഹൊബാര്‍ട്ട് : മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ഡബിള്‍സ് താരം സാനിയ മിര്‍സ-നാദിയാ സഖ്യം ഹൊബാര്‍ട്ട് ഡബ്ലൂ ടി എ ടെന്നീസ് കിരീടം നേടി. ഉക്രയിനിന്റെ നാദിയാ കിച്ചെനോക്കുമൊത്തുള്ള സഖ്യമാണ് ഫൈനലില്‍ ചൈനയുടെ സാങ്-പെങ് സഖ്യത്തെ 6-4, 6-4ന് തകര്‍ത്തത്.
സെമിയില്‍ ചെക് റിപ്പബ്ലിക്കിന്രെ മറിയ ബുസ്കോവ- സ്ലോവേനിയായുടെ തമാരാ സിഡാന്‍സേക് സഖ്യത്തെ 7-6(3), 6-2 ന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. മടങ്ങിവരവിലെ ഡബ്ലൂടിഏ ടെന്നീസ് കിരീട നേട്ടം വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിന് വലിയ പ്രചോദനമാണെന്നും സാനിയ പറഞ്ഞു.