ദേശീയ റോളർ സ്പോർട്സ് ചാമ്പ്യൻഷിപ്പ് കേരളത്തിന് മികച്ച നേട്ടം; ടീം സ്വന്തമാക്കിയത് 8 സ്വർണ്ണമടക്കം 19 മെഡലുകൾ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദേശീയ റോളർ സ്പോർട്സ് ചാമ്പ്യൻഷിപ്പ് കേരളത്തിന് മികച്ച നേട്ടം; ടീം സ്വന്തമാക്കിയത് 8 സ്വർണ്ണമടക്കം 19 മെഡലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2020, 07:24 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: വിശാഖപട്ടണത്ത് നടന്ന 57-ാം മത് ദേശീയ റോളർ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച നേട്ടം. 8സ്വർണ്ണം, 4വെള്ളി, 7വെങ്കലം എന്നിങ്ങനെ 19മെഡലുകളാണ് കേരള ടീം കരസ്ഥമാക്കിയത്.

സ്‌കേറ്റ് ബോർഡിംഗ്, ആർട്ടിസ്റ്റിക് സ്‌കേറ്റിംഗ്, ഇൻലൈൻ ഫ്രീ സ്റ്റൈൽ സ്കേറ്റിങ്, ഇൻലൈൻ ആൽപൈൻ സ്കേറ്റിംഗ്, സ്പീഡ് സ്‌കേറ്റിംഗ് തുടങ്ങിയ ഇനങ്ങളിലാണ് കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ നേട്ടം കൊയ്തത്. റോളർ ഹോക്കി ആൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ ടീമുകൾ ചാമ്പ്യൻഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും മെഡലുകളൊന്നും നേടാനായില്ല.

കേരളത്തിൽ മികച്ച കഴിവുകളുള്ള കുട്ടികൾ ധാരാളമുണ്ടെങ്കിലും പരിശീലനത്തിനുള്ള ട്രാക്കുകളുടെ അഭാവം പരിശീലനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി ബിവിഎൻ റെഡ്‌ഡി പറഞ്ഞു. നിലവിൽ കേരളത്തിൽ റോളർ സ്‌കേറ്റിംഗ് പരിശീലിക്കാനാവശ്യമായ ‘ബാങ്ക് ട്രാക്കുകൾ’ ഒന്നും തന്നെയില്ല. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏറ്റവും മികച്ച പരിശീലകരെ എത്തിച്ച് കുട്ടികൾക്ക് മികച്ച പരിശീലനം നൽകാൻ സ്‌കേറ്റിംഗ് അക്കാദമികളും, അസോസിയേഷനും തയ്യാറാകുമ്പോഴും ട്രാക്കുകളുടെ അഭാവം മൂലം അത് വേണ്ട രീതിയിൽ ഫല പ്രാപ്തിയിൽ എത്തുന്നില്ല.

ഈ സാഹചര്യത്തിൽ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന കുട്ടികൾ കേരളത്തിന്‌ പുറത്ത് കോയമ്പത്തൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ട്രാക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത്രയും ദൂരയുള്ള ട്രാക്കുകളിൽ പരിശീലനം നടത്തുക എന്നത് അപ്രായോഗികമാണ്‌. പരിശീലനത്തിനായി കേരളത്തിൽ ഒരു ബാങ്ക് ട്രാക്കെങ്കിലും ലഭ്യമായാൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന്‌ സാധിക്കും.

നിലവിലെ പ്രതികൂല സാഹചര്യങ്ങളിലും മത്സരാർത്ഥികൾ തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചത്. സ്പെയിനിലെ ബാഴ്‌സലോണയിൽ 2019 ൽ നടന്ന വേൾഡ് റോളർ ഗെയിംസ് 2019ൽ ജൂനിയർ മെൻ ആർട്ടിസ്റ്റിക് ഇൻലൈൻ ഫ്രീ സ്‌കേറ്റിങ് വിഭാഗത്തിൽ ഇന്ത്യയെ പ്രാതിനിധീകരിച്ച് കേരളത്തിൽ നിന്നുള്ള അഭിജിത്ത് അമൽ രാജ് സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പരിശീലന ട്രാക്കുകളുടെ ബന്ധപ്പെട്ട് അധികാരികൾ അനുകൂല നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കേരള റോളർ സ്‌കേറ്റിങ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കൂടിയായ ബിവിഎൻ റെഡ്‌ഡി വ്യക്തമാക്കി.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies