കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പുതിയ അസിസ്റ്റന്റ് കോച്ചിനെ നിയമിച്ചു. മുൻ ഒർലാണ്ടോ സിറ്റി അസിസ്സ്റ്റന്റ് കോച്ച് ഗില്ലെർമോ സാഞ്ചസിനെയാണ് ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി നിയമിച്ചിരിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുൻ പരിശീലകൻ കൂടിയായിരുന്നു സാഞ്ചസ്.
വളരെ പരിചയസമ്പന്നനായ ഗില്ലെർമോ സാഞ്ചസിനെ നിയമിക്കുന്നതിലൂടെ വിജയവഴിയിൽ തിരിച്ചെത്തിയ ടീമിന് കൂടുതൽ കരുത്ത് പകരുകയാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ട്രികലാ എഒ, ദി സ്ട്രോങ്ങസ്റ്റ്, സെർറോ പോർട്ടനോ, ഡീപോർട്ടീവോ ടച്ചിറ എന്നീ ക്ലബുകൾക്ക് വേണ്ടിയും ഗില്ലെർമോ ഇതിന് മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഹോളിചരൺ നർസാരി, സെയ്ത്യാസെൻ സിംഗ്, ടിപി രഹനേഷ് എന്നിവരുമായി ഗില്ലെർമോയ്‌ക്ക് അടുത്ത ബന്ധമാണുള്ളത്. ഗില്ലെർമോ നോർത്ത് ഈസ്റ്റ് സഹപരിശീലകൻ ആയിരുന്നപ്പോൾ ഇവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.















