ജംഷഡ്പൂർ: കറുപ്പ് ജഴ്സിയണിഞ്ഞ് ഇന്ന് കളിക്കാനുള്ള തീരുമാനം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പിൻവലിച്ചു. കറുപ്പ് എവേ കിറ്റിന് ഐഎസ്എൽ അനുമതി നൽകാതിരിന്നതിനെ തുടർന്നാണ് തീരുമാനത്തിൽ നിന്ന് ബ്ലാസ്റ്റേഴ്സ് പിൻമാറിയത്. ഇന്നലെ അനുമതി നൽകിയിരുന്നെങ്കിലും അവസാനം നിമിഷം ഐഎസ്എൽ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. എന്താണ് അനുമതി നിഷേധിക്കാനുണ്ടായ കാരണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഇന്നത്തെ ജംഷഡ്പൂരിനെതിരായ മത്സരത്തിൽ കറുപ്പ് ജഴ്സിയണിഞ്ഞായിരിക്കും ടീം ഇറങ്ങുക എന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് എവേ കിറ്റ് അണിഞ്ഞുകൊണ്ടുള്ള താരങ്ങളുടെ ചിത്രങ്ങളും ക്ലബ് പുറത്തുവിട്ടിരുന്നു. എന്നാൽ ഐഎസ് എൽ അനുമതി നിഷേധിച്ചതോടെ ഇന്ന് മഞ്ഞ ജഴ്സിയിൽ തന്നെയായിരിക്കും ടീം ഇറങ്ങുന്നത്.
Ready to rise.
Presenting the all new 2019/20 Away Kit that will be worn for the upcoming #JFCKBFC clash.#YennumYellow #KeralaBlasters pic.twitter.com/CSTluJHhsc
— K e r a l a B l a s t e r s F C (@KeralaBlasters) January 18, 2020
ഇന്ന് വൈകുന്നേരം 7.30ന് ജംഷഡ്പൂരിലാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർച്ചയായി ജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് ജയം ലക്ഷ്യമിട്ടാണ് ഇന്നുമിറങ്ങുന്നത്. പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇന്നത്തേതടക്കം ഇനിയങ്ങോട്ടുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്.
ജനുവരി 25ന് ഗോവയിൽ നടക്കുന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇതേ ജേഴ്സി ധരിച്ചാകും ഇറങ്ങുകയെന്നും ടീം അറിയിച്ചിരുന്നു.















