ഹക്കുവിന് ചുവപ്പുകാർഡ്; 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സിന് സെൽഫ് ഗോളിൽ തോൽവി 
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹക്കുവിന് ചുവപ്പുകാർഡ്; 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സിന് സെൽഫ് ഗോളിൽ തോൽവി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 10:08 pm IST
Facebook
Twitter
WhatsAppTelegram

ജംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. രണ്ടാം പകുതിയില്‍ പത്തു പേരുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്.സിയോട് പൊരുതി തോറ്റു. എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയ ടീമിന്റെ വിജയം. രണ്ടു തവണ മുന്നില്‍ പിന്നില്‍ ശേഷമാണ് ജംഷഡ്പൂര്‍ ജയിച്ചു കയറിയത്. തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ ജയിച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനായി സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ മെസി ബൗളിയും (11) ഒഗ്ബച്ചെയും (56) ലക്ഷ്യം കണ്ടപ്പോള്‍ മൊണ്‍റോ, കസ്റ്റല്‍ എന്നിവര്‍ ജംഷഡ്പൂരിന്റെ ഗോളുകള്‍ നേടി. 87-ാം മിനിറ്റിലെ സെൽഫ് ഗോളാണ് ജംഷഡ്പൂരിന് വിജയമൊരുക്കിയത്. 14 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഒരു പടി ഇറങ്ങി എട്ടാം സ്ഥാനത്തായി. 16 പോയിന്റോടെ ജംഷഡ്പൂര്‍ ആറാം സ്ഥാനത്തേക്ക് കയറി. ജനുവരി 25ന് എഫ്.സി ഗോവക്കെതിരെ അവരുടെ ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഹൈദരാബാദിനെതിരെ കളിച്ച ടീമില്‍ ഒരേയൊരു മാറ്റവുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ജംഷ്ഡ്പൂര്‍ എഫ്‌സിക്കെതിരെ ഇറങ്ങിയത്. മധ്യനിരയില്‍ സെയ്ത്യസെന്‍ സിങിന് പകരം മലയാളി താരം സഹല്‍ അബ്ദുസമദ് ഇറങ്ങി. മരിയോ അര്‍ക്യൂസ്, ഹാളീചരണ്‍ നര്‍സാറി, മുഹമ്മദ് നിങ് എന്നിവരും മധ്യനിരയില്‍ കളിച്ചു. അബ്ദുള്‍ ഹക്കു, വ്‌ലാട്‌കോ ഡ്രൊബറോവ്, ജെസെല്‍ കര്‍ണെയ്‌റോ, മുഹമ്മദ് റാകിപ് എന്നിവരായിരുന്നു പ്രതിരോധത്തിലെ താരങ്ങള്‍. മുന്നേറ്റത്തില്‍ റാഫേല്‍ മെസി ബൗളി-ബര്‍തലോമിയോ ഒഗ്‌ബെച്ചെ സഖ്യം. ഗോള്‍വലയ്‌ക്ക് മുന്നില്‍ ടി.പി രഹ്‌നേഷ്. സുമീത് പാസി, ഫാറൂഖ് ചൗധരി, ഡേവിഡ് ഗ്രാന്‍ഡെ എന്നിവരായിരുന്നു ജംഷഡ്പൂര്‍ മുന്നേറ്റത്തില്‍. മധ്യനിരയില്‍ അകോസ്റ്റ, എയ്തര്‍ മോണ്‍റോ, അമര്‍ജിത് സിങ്, ബികാഷ് ജൈറു, മെമോ മൗറ എന്നിവര്‍. ടിരി, ലോറെന്‍സോ എന്നിവര്‍ പ്രതിരോധത്തില്‍. സുബ്രത പോള്‍ ആയിരുന്നു ഗോള്‍വലക്ക് മുന്നില്‍.

കളിയുടെ ആദ്യമിനിറ്റില്‍ തന്നെ മുസ്തഫ നിങിനെ മാരകമായി ഫൗള്‍ ചെയ്തതിന് ജംഷഡ്പൂര്‍ താരം ലോറെന്‍കോ മഞ്ഞക്കാര്‍ഡ് കണ്ടു. പിന്നാലെ ഫൗറൂഖ് ചൗധരിയുടെ ഒരു മുന്നേറ്റം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകര്‍ത്തു. പത്താം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യനീക്കം. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്തുമായി മൈതാന മധ്യത്ത് നിന്ന് വല ലക്ഷ്യമാക്കി കുതിച്ച മെസി ബൗളി ബോക്‌സിന് പുറത്ത് നിന്ന് പന്ത് നീട്ടിയടിച്ചെങ്കിലും സുബ്രത പോള്‍ അനായാസം കയ്യിലൊതുക്കി. ആ നഷ്ടത്തിന് തൊട്ടടുത്ത മിനിറ്റില്‍ മെസി പരിഹാരം കണ്ടു. ജംഷഡ്പൂര്‍ പ്രതിരോധത്തിന്റെയും ഗോളിയുടെയും പിഴവ് മുതലെടുത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്.

സുബ്രത ബോക്‌സില്‍ നിന്ന് ജൈറുവിന് പന്ത് നല്‍കി. സുബ്രതക്ക് തിരികെ ലഭിച്ച പന്ത് പിടിക്കാന്‍ മെസിയുടെ ശ്രമം. ഫലമുണ്ടായി. പന്ത് കൃത്യം വലയിലെത്തി. ജംഷഡ്പൂര്‍ ആരാധകരെ നിശബബ്ദരാക്കി ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. (1-0). 15ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ തിരിച്ചടി നീക്കം രഹനേഷ് വിഫലമാക്കി. ബോക്‌സിന് മുന്നില്‍ നിന്ന് ക്രോസ് വഴിയുള്ള മൊണ്‍റോയിയുടെ ഷോട്ട് രഹനേഷ് കയ്യിലൊതുക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും മെസിക്ക് മുന്നില്‍ ഗോള്‍ അവസരമെത്തി. പക്ഷേ മെസി അടിച്ച പന്ത് വലക്ക് പുറത്തായി. പ്രതിരോധത്തിനിടെ സുബ്രതയുമായി കൂട്ടിയിടിച്ച ജംഷഡ്പൂരിന്റെ ടിരിക്ക് പരിക്കേറ്റു. നരേന്ദ്രര്‍ ഗഹ്ലോട്ട് പകരക്കാരനായെത്തി. പന്തടക്കത്തില്‍ ഇരുടീമുകളും ഒപ്പം നിന്നു.

29-ാം മിനിറ്റില്‍ ഗ്രാന്‍ഡെയെ വീഴ്‌ത്തിയതിന് ജംഷഡ്പൂരിന് കോര്‍ണര്‍. വല ലക്ഷ്യമായെത്തിയ കോര്‍ണര്‍ കിക്ക് രഹനേഷ് കുത്തിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ അകോസ്റ്റയെ ഫൗള്‍ ചെയ്തതിന് കോര്‍ണര്‍ ഫ്ലാഗിന് തൊട്ടടുത്ത് നിന്ന് ആതിഥേയര്‍ക്ക് ഫ്രികീക്കും ലഭിച്ചു. മൊണ്‍റോയുടെ കിക്ക് ബോക്‌സിന് മുന്നില്‍ നിന്ന് സ്വീകരിച്ച അകോസ്റ്റ വോളി ഉതിര്‍ത്തു. കോര്‍ണറിന് വഴങ്ങി നായകന്‍ ഒഗ്ബച്ചെ പന്ത് കാല്‍ കൊണ്ട് പ്രതിരോധിച്ചു. വീണ്ടും ഗോളിനായി ജംഷഡ്പൂര്‍ ശ്രമം. ശ്രമകരമായ ആങ്കിളില്‍ നിന്ന് അകോസ്റ്റയുടെ നീളന്‍ ഷോട്ട് രഹനേഷ് ഉയര്‍ന്ന് പൊങ്ങി അകറ്റി. ബ്ലാസ്റ്റേഴ്‌സ് പന്തടക്കം കാത്തു. 37-ാം മിനിറ്റില്‍ സഹല്‍ ബോക്‌സിലേക്ക് മെസിയെ ലക്ഷ്യമാക്കി മികച്ചൊരു പാസ് നല്‍കി. പക്ഷേ ഫൗറൂഖ് ചൗധരി ശ്രമം പൊളിച്ചു. പിന്നാലെ ജംഷഡ്പൂര്‍ സമനില ഗോളും നേടി. 39-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ നിന്ന് പന്ത് കൈക്കലാക്കിയ അകോസ്റ്റ ബോക്‌സില്‍ നിന്ന മൊണ്‍റോയ്‌ക്ക് പന്ത് ചിപ്പ് ചെയ്ത് നല്‍കി. ഇടങ്കാല് കൊണ്ട് എയ്തര്‍ മൊണ്‍റോ സുന്ദരമായി പന്ത് വലയിലാക്കി. (1-1). ആദ്യപകുതിക്ക് തൊട്ട് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ഒരു കോര്‍ണര്‍ കിക്ക് നേടിയെങ്കിലും ഫലമുണ്ടായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആര്‍ക്യൂസിനെ പിന്‍വലിച്ച് സിഡോഞ്ചയെ കളത്തിലിറക്കി. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് അബ്ദുല്‍ ഹക്കു പുറത്തായതോടെ ടീം പത്തു പേരായും ചുരുങ്ങി. ഇതിനിടെ സഹലിന് പകരം ജീക്‌സണ്‍ സിങെത്തി.  56-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില കെട്ടുപൊട്ടിച്ചു. നര്‍സാരിയാണ് ആക്രമണത്തിന് തുടക്കമിട്ടത്. ജംഷഡ്പൂര്‍ ബോക്‌സിലേക്ക് താരം പന്തെത്തിച്ചു. ഇടയ്‌ക്ക് നിയന്ത്രണം നഷ്ടമായെങ്കിലും പന്ത് ജെസെലിലേക്കെത്തി. മൈതാനത്തിന്റെ ഇടത് ഭാഗത്ത് നിന്ന് ജെസെലിന്റെ അപടകരമായ പന്ത് ജംഷ്ഡ്പൂര്‍ ബോക്‌സിലേക്ക്. ഒഗ്ബച്ചെ ഉയര്‍ന്നു പൊങ്ങി, തല കൊണ്ട് പന്ത് കൃത്യം വലയിലാക്കി. ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ലീഡ്. (21).

69-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ കസ്റ്റലിനെ കളത്തിലിറക്കി. 75-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ നേടി താരം ടീമിനെ ഒപ്പമെത്തിച്ചു. (2-2). ബ്ലാസ്റ്റേഴ്‌സ് ലീഡ് വീണ്ടെടുക്കാന്‍ പൊരുതിയെങ്കിലും ലക്ഷ്യങ്ങള്‍ ഫലം കണ്ടില്ല. 87-ാം മിനിറ്റില്‍ ലഭിച്ച സെൽഫ് ഗോളിലൂടെ ജംഷഡ്പൂര്‍ മുന്നിലെത്തി. ഓഗ്ബച്ചെയുടെ  കാലിൽ തട്ടിയായിരുന്ന പന്ത് ബ്ലാസ്റ്റേഴ്സിന്റെ തന്നെ പോസ്റ്റിൽ വീണത്. (3-2). അധിക സമയത്ത് ഒഗ്ബച്ചെയുടെ മികച്ചൊരു നീക്കം പോസ്റ്റില്‍ തട്ടി പുറത്തായതോടെ ജംഷഡ്പൂര്‍ വിജയമുറപ്പിച്ചു.

Share44
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies