ഏത് കാലാവസ്ഥയിലും , ഏത് ലക്ഷ്യവും തകർക്കാൻ സുഖോയിൽ നിന്ന് ബ്രഹ്മോസ് ; ചൈനയ്ക്കെതിരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഭാരതത്തിന്റെ ശക്തമായ പ്രതിരോധം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഏത് കാലാവസ്ഥയിലും , ഏത് ലക്ഷ്യവും തകർക്കാൻ സുഖോയിൽ നിന്ന് ബ്രഹ്മോസ് ; ചൈനയ്‌ക്കെതിരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഭാരതത്തിന്റെ ശക്തമായ പ്രതിരോധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2020, 06:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് മേധാവിത്വത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് ഇന്ത്യ . രാപകൽ വ്യത്യാസമില്ലാതെ ഏത് പ്രതികൂല കാലാവസ്ഥയിലും , ഏത് ലക്ഷ്യവും തകർക്കാൻ കരുത്തുള്ള ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ് വിമാനമാണ് തഞ്ചാവൂരിലെ എയർഫോഴ്സ് താവളത്തിൽ ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത് .ഒരു സ്ക്വാഡ്രണ്‍ സുഖോയ് 30 എംകെഐ വിമാനങ്ങളാണ് തഞ്ചാവൂരിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ചത് .

2.5 ടൺ ഭാരമുള്ള ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ള 18 സുഖോയ് യുദ്ധവിമാനങ്ങളാണ് ഒരു സ്ക്വാഡ്രണിൽ ഉണ്ടാവുക . ബംഗാൾ ഉൾക്കടലിലും, ഇന്ത്യൻ മഹാസമുദ്രത്തിലും ശത്രുക്കളുടെ നീക്കം തിരിച്ചറിഞ്ഞ് പ്രത്യാക്രമണം നടത്താൻ ഇനി ഇന്ത്യയ്‌ക്ക് കഴിയും .

സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്.ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഇതിനായി സുഖോയ് വിമാനങ്ങൾ പരിഷ്കരിച്ചിരുന്നു.ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ.

രാജ്യത്തിന്റെ ഒരു സ്വപ്നമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. വ്യോമസേന അതിന്‍റെ ഏറ്റവും വലിയ ശേഷി കൈവരിക്കുന്നു. വളരെ ദൂരത്ത് നിന്ന് തന്നെ ആകാശത്ത് നിന്നും ശത്രുവിന്‍റെ കരയിലേയോ കടലിലെയോ ലക്ഷ്യത്തെ പിന്‍പോയന്‍റ് ചെയ്ത് തകര്‍ക്കാന്‍ ഇനി ഇന്ത്യയ്‌ക്ക് കഴിയും – ബ്രഹ്മോസ്- സുഖോയ് കൂട്ടുകെട്ടിനെക്കുറിച്ച് ബ്രഹ്മോസ് ഡയറക്ടര്‍ ജനറല്‍ സുധീര്‍ മിശ്രയുടെ പ്രതികരണം ഇങ്ങനെയാണ് .

ബ്രഹ്മോസ്, സുഖോയ്-30 വിമാനങ്ങൾവഴി ഇന്ത്യൻ മഹാസമുദ്രമേഖല മുഴുവനും നിയന്ത്രിക്കാൻ വ്യോമസേനയ്‌ക്കാവും. ദക്ഷിണേന്ത്യയിലും വ്യോമസേനയുടെ കരുതല്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പൊതുവെ പ്രശ്നരഹിത പ്രദേശം എന്നാണ് ദക്ഷിണേന്ത്യ അറിയപ്പെടുന്നത്. എന്നാല്‍, ഏതെങ്കിലും രീതിയുള്ള സുരക്ഷാ വെല്ലുവിളി ഉയരുകയാണെങ്കില്‍ ഈ മേഖലയെയും പൂര്‍ണമായി നിയന്ത്രണത്തിലാക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്

Share435TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies