ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 03:10 pm IST
Facebook
Twitter
WhatsAppTelegram

ലാസ് വെഗാസ്: മുന്‍ WWE ലോക ചാമ്പ്യനും ബെല്ലേറ്റര്‍ എംഎംഎ താരവുമായ ജേക്ക് ഹേഗറിനെ (ജാക്ക് സ്വാഗര്‍) ഒറ്റ അടിയില്‍ നോക്ഔട്ട് ചെയ്ത് ഇന്ത്യന്‍ താരം അമന്‍പ്രീത് സിങ് (മഹാബലി ഷേര) പവര്‍ സ്ലാപ് 21-ല്‍ വമ്പന്‍ വിജയം സ്വന്തമാക്കി. ലാസ് വെഗാസില്‍ നടന്ന മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് ഷേരയുടെ അതിശക്തമായ സ്ലാപില്‍ ഹേഗര്‍ വേദിയിലേക്ക് വീണ് ബോധരഹിതനായത്.

44-കാരനായ ഹേഗറിന്റെ പ്രൊഫഷണല്‍ പോരാട്ട ജീവിതത്തിലെ ആദ്യ നോക്ഔട്ട് തോല്‍വിയാണിത്. മൂന്ന് മാസം മുമ്പ് പവര്‍ സ്ലാപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ നോക്ഔട്ട് വിജയം നേടിയിരുന്ന ഹേഗറിനെയാണ് ഇത്തവണ ഇന്ത്യന്‍ താരം അക്ഷരാര്‍ഥത്തില്‍ നിലംപരിശാക്കിയത്.

WWE ആരാധകര്‍ക്ക് ജാക്ക് സ്വാഗര്‍ എന്ന പേരില്‍ സുപരിചിതനായ ഹേഗര്‍, എംഎംഎ കരിയര്‍ അവസാനിപ്പിച്ച ശേഷം പവര്‍ സ്ലാപ്പുമായി ആറ് മത്സരങ്ങളുടെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ബെല്ലേറ്റര്‍ എംഎംഎയില്‍ തോല്‍വിയറിയാതെയാണ് അദ്ദേഹം 2023-ല്‍ വിരമിച്ചത്. മത്സരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ‘സ്വാഗറിനെ ഒറ്റ അടിയില്‍ പറത്തിക്കളഞ്ഞു’ എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ‘ഇന്ത്യന്‍ താരങ്ങളുടെ കരുത്തിന്റെ തെളിവാണിത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

 

View this post on Instagram

 

A post shared by The BRICS Times (@thebricstimes)

പഞ്ചാബ് സ്വദേശിയായ അമന്‍പ്രീത് സിങ്, മഹാബലി ഷേര എന്ന പേരിലാണ് പ്രൊഫഷണല്‍ റെസ്ലിങ് ലോകത്ത് ശ്രദ്ധ നേടിയത്. മുന്‍പ് TNA Impact Wrestling ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധേയ പ്രകടനം നടത്തിയ അദ്ദേഹം, പിന്നീട് അമേരിക്കന്‍ പവര്‍ സ്ലാപ്പ് മത്സരങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വിജയത്തോടെ പവര്‍ സ്ലാപ്പിലെ ശ്രദ്ധേയ താരങ്ങളിലൊരാളായി ഷേര തന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു.

Tags: power slapMahabali Sheraknocked out ex-WWE champJake Hager
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies