മെല്‍ബണ്‍: ഇന്ത്യന്‍ ടെന്നീസ് വനിതാ വിഭാഗത്തിലെ ലോകതാരം സാനിയാ മിര്‍സ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പരിക്ക് വില്ലനായി. ആദ്യ റൗണ്ടില്‍ ഒരു സെറ്റ് പിന്നില്‍ നില്‍ക്കേയാണ് സാനിയ-നാദിയാ കിച്ചേനോക്ക് സഖ്യം പിന്മാറിയത്. സാനിയയുടെ കാലിലെ പരിക്ക് കളിതുടരാന്‍ തടസ്സമാവുകയായിരുന്നു. ചൈനയുടെ ഹാന്‍-സൂ സഖ്യത്തോട് പോരാടുന്നതിനിടെയാണ് സാനിയ പിന്മാറിയത്. ആദ്യ സെറ്റില്‍ 2-6ന് കൈവിട്ട സാനിയ-നാദിയാ സഖ്യം മേല്‍കൈനേടാനാകാതെ വിഷമിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം മടങ്ങിവന്ന സാനിയ-നാദിയാ സഖ്യം കഴിഞ്ഞയാഴ്ച എടിപി കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചിരുന്നു.
ആദ്യ റൗണ്ടില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ ആഷ്‌ലീ ബാര്‍ട്ടി-ഗോര്‍ജസ് സഖ്യം 6-2, 6-3ന് ഓസ്‌ട്രേലിയന്‍ സഖ്യം മൂര്‍- ഷെര്‍മ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത.















