മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗില്‍സില്‍ ടോപ് സീഡ് താരങ്ങള്‍ക്ക് മുന്നേറ്റം. മെഡ് വെദേവ്, ഡോമിനിക് തീം, മോണ്‍ഫില്‍സ്, ഇസ്‌നര്‍, വെരേവ് എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു.
നാലാം സീഡ് ഡാനിയല്‍ മെഡ് വെദേവ് മാര്‍ട്ടിനസ് പോര്‍ട്ടേറോയെ 7-5, 6-1, 6-3ന് തോല്‍പ്പിച്ചപ്പോള്‍ അഞ്ചാം സീഡ് ഡോമിനിക് തീം ബോള്‍ട്ടിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് അടിയറ പറയിച്ചത്. സക്കോര്‍- 2-6,7-5,7-6,6-1,6-2. രണ്ടും മൂന്നും സെറ്റുകള്‍ കൈവിട്ടശേഷം അനായാസം നാലും അഞ്ചും സെറ്റുകള്‍ അതിവേഗം പിടിച്ചെടുത്താണ് തീം കളി പിടിച്ചത്.
അടുത്ത മത്സരത്തില്‍ 7-ാം സീഡ് വെരേവ് ഗ്രാസിമോവിനെ മൂന്ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സക്കോര്‍ 7-6, 6-4, 7-5. 10-ാം സീഡ് മോണ്‍ഫില്‍സ് നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് ജയിച്ചത്. സ്‌ക്കോര്‍ 6-4, 7-6, 6-4, 7-5. 19-ാം സീഡ് ഇസ്‌നറും 17-ാം സീഡ് റൂബ്ലേവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇസ്‌നര്‍ താബിലോവിനെ 6-4,6-3,6-3ന് തോല്‍പ്പിച്ചപ്പോള്‍ റൂപലേവ് 6-2,6-3,7-6 ജപ്പാന്റെ സുഗിതയെ 6-2, 6-3, 7-6ന് മറികടന്നു.















