മെല്‍ബണ്‍: ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിര ആരെന്ന ചോദ്യത്തിനുത്തരമായി. അമേരിക്കയുടെ കൗമാരക്കാരി കോകോ ഗൗഫിന് രണ്ടാം അട്ടിമറി ജയം. നിലവിലെ ചാമ്പ്യനും ജപ്പാന്‍ താരവുമായ നവോമി ഒസാക്കയെയാണ് ഗൗഫ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ടത്. സക്കോര്‍ 6-3,6-4. ആദ്യ റൗണ്ടില്‍ത്തന്നെ മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസിനെ അട്ടിമറിച്ചാണ് ഗൗഫ് കുതിപ്പ് തുടങ്ങിയത്.
‘രണ്ടുവര്‍ഷം മുന്‍പ് ജൂനിയര്‍ ഓപ്പണില്‍ ഒന്നാം റൗണ്ടില്‍ തോറ്റ താന്‍ ഇതാ ഇവിടെ എത്തിനില്‍ക്കുന്നു. ദൈവത്തിന് നന്ദി. എനിക്കിതൊന്നും വിശ്വസിക്കാനാകുന്നില്ല’ കളിക്കു ശേഷം ഗൗഫ് പറഞ്ഞു.
യൂറോപ്യന്‍ രീതിക്കപ്പുറമുള്ള സാങ്കേതിക മികവില്‍ കളിക്കുന്ന ഒസാക്കക്ക് ഒരു പഴുതും നല്‍കാതെയാണ് വെറും 15 വയസ്സുമാത്രമുള്ള ഗൗഫ് മുന്നേറിയത്. ആദ്യ സെറ്റില്‍ 6-3 ന് മുന്നിലെത്തിയ ഗൗഫ് രണ്ടാം സെറ്റില്‍ ആദ്യമേ തന്നെ ഗെയിം സ്വന്തമാക്കി.പിന്നീട് ഇഞ്ചോടിഞ്ച് പോരാടി 4-3ല്‍ നിന്ന് പൊടുന്നനെ രണ്ടു സര്‍വുകള്‍ ബ്രേക്ക് ചെയ്ത് 6-4ന് കളിയും സ്വന്തമാക്കി.















