മെല്‍ബണ്‍: റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കുതിപ്പ് തുടരുന്നു. ഫെഡറിക്കോ ഡെല്‍ബോനിസിനെയാണ് സ്പാനിഷ് താരം മുന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌ക്കോര്‍ 6-3,7-4, 6-1. ആദ്യ സെറ്റ് 6-3ന്് അനായാസം നേടിയെങ്കിലും കളിയിലേക്ക് തിരിച്ചുവന്ന അര്‍ജ്ജന്റീനയുടെ സീഡ് ചെയ്യപ്പെടാത്ത താരം നദാലിനെ വിയര്‍പ്പിച്ചു. ടൈ ബ്രേക്കറിലേക്ക് നീങ്ങിയ രണ്ടാം സെറ്റ് 7-6(7-4)ന് പരിചയസമ്പന്നനായ നദാല്‍ പിടിച്ചെടുത്തു. മൂന്നാം സെറ്റും നദാല്‍ തന്റെ അതിശക്തമായ സെര്‍വ്വുകളിലൂടെ കണ്ണടച്ചു തുറക്കും മുന്നേ നേടി മൂന്നാം റൗണ്ടിലേക്ക് കടന്നു.
രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്‌റിങ്ക മൂന്നാം റൗണ്ടില്‍ കടന്നു. ഇറ്റലിയുടെ സെപ്പിയെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവ്‌റിങ്കക്ക് മറികടക്കാനായത്. സക്കോര്‍: 4-6, 7-5, 6-3, 3-6, 6-4. ആദ്യത്തേയും നാലാമത്തെയും സെറ്റ് കൈവിട്ട വാവ്‌റിങ്ക തന്റെ മുന്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടത്തിന്റെ പരിചയസമ്പന്നത പുറത്തെടുത്താണ് സ്വിസ് താരം വിജയം കൈപ്പിടിയിലാക്കിയത്. 2015ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വാവ്‌റിങ്ക 2015ല്‍ ഫ്രഞ്ച് ഓപ്പണും 2016ല്‍ യുഎസ് ഓപ്പണും നേടിയതാരമാണ്.
മറ്റ് മത്സരങ്ങളില്‍ 5-ാം സീഡ് ഡാമിയന്‍ തീം, 7-ാം വെരേവ്, 10-ാം സീഡ് മോണ്‍ഫില്‍സ്, 11-ാം സീഡ് ഗോഫിന്‍,16-ാം സീഡ് കച്ചാനോവ്, 17-ാം സീഡ് റൂപാലേവ് ,19-ാം സീഡ് ഇസ്‌നര്‍, വെര്‍ഡാസ്‌ക്കോ, എന്നീ മികച്ചതാരങ്ങളും മൂന്നാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.















