വാഹന വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തന്മാരാണ് 650 ട്വിന്നുകള്‍ എന്നറിയപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 എന്നീ വാഹനങ്ങള്‍. എന്‍ഫീല്‍ഡ് ആരാധകരെ ആവേശത്തിലാക്കി കമ്പനി പുത്തന്‍ ഇന്റര്സെപ്റ്ററിന്റേയും കോണ്ടിനെന്റല് ജിടിയുടേയും ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ബിഎസ്6 ശ്രേണിയിലുള്ള വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ഇന്റര്‍സെപ്റ്ററിന് 2.65 ലക്ഷം രൂപയും കോണ്ടിനെന്റലിന് 2.80 ലക്ഷം രൂപയുമാണെന്നാണ് അനൗദ്യോഗികമായ വിവരം. നിലവില്‍ പുറത്തിറങ്ങുന്ന ബിഎസ്4 വാഹനത്തേക്കാള്‍ ഏകദേശം 9,000 രൂപ അധിക വിലയാണ് ബിഎസ്6 വാഹനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത്. എയര്‍-ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് രണ്ട് വാഹനങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. 7,250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും എന്ജിന് ഉത്പ്പാദിപ്പിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷനുള്ള വാഹനത്തിന്റെ പരമാവധി വേഗത 160 കിലോ മീറ്ററാണ്.
മുന്നില്‍ ഇരട്ട പിസ്റ്റണ്‍ 320 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്ക്കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ് നിയന്ത്രിക്കുന്നത്. മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ പ്രധാനിയാണ് 650 ട്വിന്നുകള്‍.