മഹീന്ദ്ര റോക്‌സറിന്റെ ഏറ്റവും പുതിയ പതിപ്പ് അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രമുഖ മോഡലായ താറിനെ അനുസ്മരിപ്പിക്കും വിധമാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 15,999 യുഎസ് ഡോളറാണ് വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. തികച്ചും ഒരു ഓഫ്‌റോഡ് വാഹനമാണ് റോക്‌സര്‍.
5 സ്പീഡ് ട്രാന്‍സ്മിഷന് 15,999 യുഎസ് ഡോളറും 6 സ്പീഡ് ട്രാന്‍സ്മിഷന് 16,999 യുഎസ് ഡോളറുമാണ് വില. വാഹനത്തിന്റെ മുന്‍വശത്താണ് കമ്പനി കാര്യമായ മാറ്റം വരുത്തിയിരിക്കന്നത്. 1970കളിലെ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് റോക്‌സറിനു നല്‍കിയിരിക്കുന്നത്.

മുന്‍വശത്തുള്ള ഗ്രില്ലില്‍ മഹീന്ദ്ര പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. വിന്റേജ് ലുക്ക് നല്‍കാനായി ഹെഡ്‌ലാമ്പുകള്‍ക്ക് അരികിലൂടെ മെറ്റല്‍ സ്ട്രിപ്പും നല്‍കിയിട്ടുണ്ട്. 2.4 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്‌സറിന് നല്‍കിയിരിക്കുന്നത്. 62 ബിഎച്ച്പി കരുത്തും എന്‍ജിന്‍ ഉത്പ്പാദിപ്പിക്കും. 88 കിലോ മീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. മിഷിഗനിലുള്ള മഹീന്ദ്രയുടെ വാഹന നിര്‍മ്മാണ ശാലയിലാണ് റോക്‌സര്‍ നിര്‍മ്മിക്കുന്നത്.















