കൊറോണ വൈറസിനെ പുനസൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ചൈനയ്‌ക്ക് പുറത്ത് വൈറസിനെ പുനസൃഷ്ടിക്കുന്ന ആദ്യരാജ്യമാണ് ഓസ്‌ട്രേലിയ. വൈറസിനെ തിരിച്ചറിയാനും ചികിത്സിക്കാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. പുതിയ കണ്ടുപിടുത്തം ലോകാരോഗ്യ സംഘടനയുമായി പങ്കുവെയ്‌ക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. രോഗപ്രതിരോധത്തിലും ചികിത്സയിലും നിര്‍ണായകമായ വഴിത്തിരിവാണിതെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള ഒരു ലാബിലാണ് വൈറസിനെ പുനസൃഷ്ടിച്ചത്. വൈറസ് ബാധിച്ച ഒരു രോഗിയില്‍ നിന്നാണ് വൈറസിന്റെ പകര്‍പ്പ് ഗവേഷകര്‍ വളര്‍ത്തിയെടുത്തത്. വൈറസിന്റെ പകര്‍പ്പ് രോഗപരിശോധനയ്‌ക്കും ചികിത്സയ്‌ക്കും സഹായകമാണ്. ലക്ഷണങ്ങള്‍ പ്രകടമാകാത്തവരില്‍ വൈറസിനെ കണ്ടെത്താന്‍ സഹായിക്കുന്ന മുന്‍കൂര്‍ രോഗനിര്‍ണയ പരിശോധന നടത്താന്‍ ഇതു മുലം കഴിയും.















