മുംബൈ: മഹാരാഷ്ട്രയില്‍ അക്രമി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അധ്യാപിക മരിച്ചു. വാര്‍ധ ജില്ലയിലെ ഹിന്‍ഗന്‍ഘട്ട് നഗത്തിലെ അങ്കിത പിസുദ്ദെ (25) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 40 ശതമാനം പൊള്ളലേറ്റിരുന്ന യുവതി പുലര്‍ച്ചെ 6.55 നാണ് മരിച്ചത്.
ഫെബ്രുവരി മൂന്നിന് കോളേജിലേക്ക് പോകുന്നതിനിടെയാണ് അങ്കിതയ്ക്കു നേരെ ആക്രമണം ഉണ്ടായത്. വികേഷ് നഗ്രേല് എന്നായാളാണ് ആക്രമണം നടത്തിയത്. രണ്ട് വര്‍ഷത്തിലധികമായി ഇയാള്‍ അധ്യാപികയെ പിന്തുടര്ന്ന് ശല്യം ചെയ്യുകയായിരുന്നു. സൗഹൃദം ഉപേക്ഷിച്ചതിന് ശേഷം ഇയാള്‍ യുവതിയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ശല്യം അതിരുകടന്നതോടെ കഴിഞ്ഞ വര്‍ഷം യുവതി ആത്മഹത്യ ചെയ്യാന്‍ പോലും ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ യുവതിയെ സന്ദര്‍ശിച്ചിരുന്നു.