ഐപിഎൽ മാർച്ച് 29 മുതൽ; ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മിൽ
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ മാർച്ച് 29 മുതൽ; ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2020, 09:25 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎൽ 2020 സീസണിന് മാർച്ച് 29 ന് തുടക്കമാകും. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ സീസണിലെ മത്സരക്രമം. ഇത്തവണ ശനിയാഴ്ച രണ്ടുകളികളില്ല. എന്നാൽ പതിവുപോലെ ഞായറാഴ്ചകളിൽ രണ്ട് മത്സരങ്ങൾ നടക്കും.

ലീഗ് മത്സരങ്ങളുടെ സമയക്രമം മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നോക്കൗട്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. മെയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.

ലോധ കമ്മറ്റി നിര്‍ദ്ദേശപ്രകാരം അന്താരാഷ്‌ട്ര മത്സരം കഴിഞ്ഞ് 11 ദിവസം കഴിഞ്ഞതിന്  ശേഷം മാത്രമാണ് ഐപിഎല്‍ മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും  തമ്മില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്‌ക്കുശേഷമാകും ഐപിഎൽ ആരംഭിക്കുക.

ഈ സീസണിൽ ചില മാറ്റങ്ങൾ നടപ്പാക്കാനും പുതിയ ചില ഫീച്ചറുകൾ കൊണ്ടുവരാനും ഐപിഎൽ ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ഈ സീസൺ മുതൽ ഐപിഎല്ലിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനമാണ്. മത്സത്തിനിടെ പരിക്കേറ്റ ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്. ബാറ്റ്സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്സ്മാനെയും ബൗളര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും ടീമിൽ ഉൾപ്പെടുത്താം.

ഈ മാറ്റം പ്രാവര്‍ത്തികമാകുന്നതോടെ, 11 അംഗ പ്ലേയിംഗ് ഇലവനൊപ്പം 15 അംഗ ടീമിനെയും മത്സരം തുടങ്ങുന്നതിന് മുൻപ് ടീമുകൾക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അടുത്തിടെ നടപ്പാക്കിയ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് സംവിധാനം ഐപിഎല്ലിൽ നടപ്പാക്കുന്നതോടെ ക്രിക്കറ്റിലെ വലിയൊരു മാറ്റത്തിന് തന്നെയാണ് ഇത് വഴി തുറക്കുന്നത്.

ഇതിനൊപ്പം പുതിയ നോബോൾ നിയമവും ഐപിഎല്ലിൽ ഉൾപ്പെടുത്തിയേക്കും. ഐസിസി അടുത്തിടെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നടപ്പിലാക്കിയ നോബോൾ നിയമം നടപ്പിലാക്കിയാൽ നോബോൾ സംബന്ധിച്ചുള്ള പരാതികൾക്ക് ഒരു പരിഹാരം കാണാൻ സാധിക്കും.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies