മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തോല്‍വിയറിയാത്ത ലിവര്‍പൂള്‍ നാളെ സ്പാനിഷ് ലീഗിലെ കരുത്തന്മാരായ അത്ലറ്റികോ മാഡ്രിഡുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം.വാന്റാ മെട്രോപോളിറ്റാനോ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ലിവര്‍പൂളിന് തന്നെ. എന്നാല്‍ ഗോള്‍ രഹിത സമനില പ്രവചിക്കു ന്നവരുമുണ്ട്. അത്ലറ്റിക്കോ ജയിച്ചാല്‍ അത് ചാമ്പ്യന്‍സ് ലീഗില്‍ അട്ടിമറിയായി കരുതുന്നവരുമുണ്ട്.
മുന്നേറ്റ നിരയിലെ ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡികും അത്ലറ്റികോയുടെ അല്‍വാരോ മൊറാട്ടയും തമ്മിലുള്ള ഏറ്റുമുട്ടലാണ് വാന്റാ മെട്രോപോളിറ്റാനോയില്‍ നടക്കാനിരി ക്കുന്നത്.ലീഗില്‍ 2020 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച് വിജയിച്ചിരിക്കുന്നത് ലിവര്പൂളാണെന്നതാണ് മുന്‍തൂക്കം കൂട്ടുന്നത്.
ജനുവരി മുതല്‍ കളിച്ച 9 കളികളില്‍ മാത്രം ചെമ്പട 16 ഗോളുകളാണ് എതിരാളികളുടെ വലയില്‍ നിറച്ചത്. വഴങ്ങിയത് കേവലം ഒറ്റ ഗോള്‍ മാത്രം. ഒരു കളിയിലും തോല്‍വി അറിഞ്ഞിട്ടുമില്ല. ഇതില്‍ പ്രീമിയര്‍ ലീഗില്‍ സതാപ്ടണിനെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ 2-0ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തുവിട്ടതും ആരും മറന്നിട്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ച ഇംഗ്ലീഷ് ലീഗില്‍ നോര്‍വിച്ചിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് വരവ്.
അത്ലറ്റികോ വലന്‍സിയയോട് 2-2ന് സമനിലയും പിന്നീട് രണ്ടു കളികളില്‍ തോല്‍വി നേരിട്ട അവസ്ഥയിലാണ് കളത്തിലിറങ്ങുന്നത്. ബാഴ്സലോണക്കെതിരെ 2-3വരെ പൊരുതി നോക്കിയതും അത്ലറ്റികോയുടെ പോരാട്ടമായി സ്പാനിഷ് ലീഗില്‍ കണ്ടു.