പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 02:59 pm IST
Facebook
Twitter
WhatsAppTelegram

മെക്‌സിക്കോ സിറ്റി: മഴയും ഇടിമിന്നലും മൂലം വൈകി തുടങ്ങിയ ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ മെക്‌സിക്കോയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാറല്‍ ക്വാന്‍സ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ഇംഗ്ലണ്ട് അവസാന നിമിഷങ്ങള്‍ പൊരുതി ജയിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തിലും ആക്രമണത്തിലും മെക്‌സിക്കോ ആധിപത്യം പുലര്‍ത്തിയെങ്കിലും കൗണ്ടര്‍ അറ്റാക്കുകളില്‍ ഇംഗ്ലണ്ട് മാരകമായി തിരിച്ചടിച്ചു. 36-ാം മിനിറ്റില്‍ ഡെക്ലന്‍ റൈസിന്റെ മുന്നേറ്റത്തില്‍ നിന്ന് ബുകയോ സക നല്‍കിയ ക്രോസ് ജൂഡ് ബെല്ലിങ്ഹാം ഹെഡറിലൂടെ വലയിലെത്തിച്ചതോടെ ഇംഗ്ലണ്ട് ലീഡെടുത്തു.

ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് മെക്‌സിക്കോ കരകയറും മുമ്പേ രണ്ട് മിനിറ്റിനകം ബെല്ലിങ്ഹാം വീണ്ടും ലക്ഷ്യം കണ്ടു. ഹാരി കെയ്‌നിന്റെ പാസ് സ്വീകരിച്ച താരം മനോഹര ഫിനിഷിലൂടെ ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ മെക്‌സിക്കോ തളര്‍ന്നില്ല. റോബര്‍ട്ടോ അല്‍വരാഡോയുടെ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച അവസരം ജൂലിയന്‍ ക്വിനോനസ് വോളിയിലൂടെ ഗോളാക്കി മാറ്റി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 2-1 ആയി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാറല്‍ ക്വാന്‍സ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എങ്കിലും 60-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന്‍ ഗോളാക്കി മാറ്റി ഇംഗ്ലണ്ടിനെ 3-1ന് മുന്നിലെത്തിച്ചു. 69-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ വരുത്തിയ ഫൗളിന് വാര്‍ പരിശോധനയ്‌ക്ക് ശേഷം മെക്‌സിക്കോയ്‌ക്കും പെനാല്‍റ്റി ലഭിച്ചു.

റൗള്‍ ഹിമനസ് അത് ഗോളാക്കി മാറ്റി സ്‌കോര്‍ 3-2 ആക്കിയെങ്കിലും സമനില ഗോള്‍ നേടാനുള്ള മെക്‌സിക്കോയുടെ അവസാന ശ്രമങ്ങള്‍ ഇംഗ്ലണ്ട് പ്രതിരോധം ചെറുത്തു. ഇതോടെ പത്ത് പേരുമായി അവസാന അരമണിക്കൂറോളം പൊരുതിയ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയുമായാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.

Tags: NORWAYQuarterengland
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies