അമിത ജോലിഭാരവും കായിക ക്ഷമതയും; അടുത്ത് മൂന്ന് വര്‍ഷം കൂടി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന് വിരാട് കോഹ്‌ലി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അമിത ജോലിഭാരവും കായിക ക്ഷമതയും; അടുത്ത് മൂന്ന് വര്‍ഷം കൂടി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന് വിരാട് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2020, 11:58 am IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടണ്‍: ക്രിക്കറ്റിലെ തന്റെ ഭാവി കാര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അടുത്ത മൂന്ന് വര്‍ഷം കൂടി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അമിത ജോലിഭാരമുണ്ടെന്നും ഇതിനൊപ്പം കായിക ക്ഷമതയും നിലനിര്‍ത്തേണ്ടതുണ്ടെന്നും കോഹ്‌ലി പറഞ്ഞു. 2021ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷം ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്നും പിന്‍മാറുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോള്‍ മുതലുള്ള മൂന്ന് വര്‍ഷത്തേക്ക് ഞാന്‍ എന്നെത്തന്നെ തയ്യാറാക്കുകയാണ്. വലിയ ചിത്രമാണ് മനസിലുള്ളത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കും. ഏകദേശം എട്ട് വര്‍ഷത്തോളമായി ഞാന്‍ കളിക്കുന്നു. വര്‍ഷത്തില്‍ 300 ദിവസവും മത്സരങ്ങളും യാത്രകളും പരിശീലനവും മാത്രമാണ്. എന്നാല്‍ ഇവയിലൊന്നുമുള്ള തീവ്രത ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നവര്‍ക്ക് ഇടവേള എടുക്കുക എപ്പോഴും സാദ്ധ്യമായ കാര്യമല്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

തനിക്ക് 34, 35 വയസാകുമ്പോള്‍ ശാരീരിക ക്ഷമതയുടെ കാര്യം മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ വരാനിരിക്കുന്ന മൂന്ന് വര്‍ഷങ്ങള്‍ തനിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും 2023ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും ടീം ഇന്ത്യക്ക് തന്റെ മികച്ച ഫോം അത്യന്താപേക്ഷിതമാണെന്ന് മനസിലാക്കിയുള്ള പ്രതികരണമാണ് ഇന്ത്യന്‍ നായകന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

Share110
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies