ഇന്ത്യാ-ന്യൂസിലാന്റ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം; ബൗളര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരുടീമുകളും
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-ന്യൂസിലാന്റ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം; ബൗളര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരുടീമുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2020, 03:45 pm IST
FacebookTwitterWhatsAppTelegram

വെല്ലിംഗ്ടണ്‍: ടി20യും ഏകദിനപരമ്പരകളും പരസ്പരം പങ്കുവച്ച് ഇന്ത്യയും ന്യൂസിലാന്റും ടെസ്റ്റ് പരമ്പരക്കായി നാളെ ഇറങ്ങുന്നു. രണ്ടു മത്സരങ്ങള്‍ മാത്രമുള്ള പരമ്പരയിലെ ആദ്യ മത്സരം വെല്ലിംങ്ടണില്‍ നാളെ ഇന്ത്യന്‍ സമയം വെളുപ്പിന് 4 മണിക്കാണ് ആരംഭിക്കുക. ഇന്ത്യന്‍ നിരയിലെ ഇഷാന്തും കിവി നിരയിലെ ബോള്‍ട്ടുമാണ് നാളത്തെ ശ്രദ്ധാ കേന്ദ്രം. പരിക്ക് ഭേദമായി മികച്ച നെറ്റ് പരിശീലനം നടത്തിക്കഴിഞ്ഞ ഇഷാന്ത് ശര്‍മ്മ മുതല്‍ക്കൂട്ടാകു മെന്നാണ് നായകന്റെ പ്രതീക്ഷ. ഒപ്പം ഏതു സാഹചര്യത്തിലും പകരമാകാന്‍ ഉമേഷ് യാദവിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. സന്നാഹ മത്സരത്തില്‍ മികച്ച ഫോം വീണ്ടും തെളിയിച്ച തേജേശ്വര്‍ പൂജാര -ഹനുമാ വിഹാരി സഖ്യത്തിലാണ് ബാറ്റിംഗ് കരുത്തുമുഴുവനായി കേന്ദ്രീകരിക്കുന്നത്. എന്നാല്‍ സന്നാഹമത്സരത്തിലെ ഓപ്പണിംഗില്‍ പ്രതിഭ തെളിയിച്ച പൃഥ്വീ ഷായും മായങ്ക് അഗര്‍വാളും ഋഷഭ് പന്തും വിരാടിനൊപ്പം എന്തിനും തയ്യാറായി നില്‍ക്കുകയാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പന്തിനേയും വൃദ്ധിമാന്‍ സാഹയേയും ഏതുവിധത്തിലാണ് പരിഗണിക്കുക എന്നത് നിലവില്‍ പറയാറായിട്ടില്ല. ദീര്‍ഘ സ്‌പെല്ലുകള്‍ ഏറിയാന്‍ കഴിവുള്ള രവിചന്ദ്ര അശ്വിനെ തഴഞ്ഞ് രവീന്ദ്ര ജഡേജക്കുള്ള സാധ്യത ക്രിക്കറ്റ് വിദഗ്ധര്‍ തള്ളിക്കളയുന്നു.

പേസ് ബൗളിംഗില്‍ സ്വന്തം നാട്ടില്‍ കളിക്കുന്നു എന്ന മുന്‍തൂക്കമൊഴിച്ചാല്‍ കിവികളേക്കാള്‍ സാധ്യത എവിടേയും കളിക്കുന്ന ഇന്ത്യന്‍ നിരക്കാണ്. ഇഷാന്ത്- ബൂംറ-ഷമി പേസ് വ്യത്യസ്തതക്ക് മുന്നില്‍ ദീര്‍ഘനേരം പിടിച്ചുനില്‍ക്കണമെങ്കില്‍ അപാര ക്ഷമത വേണ്ടിവരും. നീല്‍ വാഗനറില്ലാത്തതും ട്രെന്റ് ബോള്‍ട്ടിന്റെ പരിക്ക് മാറിയിട്ട് അധികമാകാത്തതും കിവികളുടെ ശൗര്യം കുറക്കുന്ന കാരണങ്ങള്‍ തന്നെയാണ്. കണക്കില്‍ സ്വന്തം നാട്ടില്‍ കഴിഞ്ഞ 14 ടെസ്റ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണവര്‍ പരാജയമറിഞ്ഞി ട്ടുള്ളതെന്നതും മത്സരം പ്രവചനാതീതമാക്കുന്നു. എന്നാല്‍  2018ല്‍ ഇംഗ്ലണ്ടില്‍ ഏറ്റ ടെസ്റ്റ് പരമ്പര തോല്‍വിക്ക് ശേഷം എല്ലാ പരമ്പരയും സ്വദേശത്തും വിദേശത്തും നേടിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

ടീം ഘടന പരിഗണിക്കുമ്പോള്‍ വാഗ്നറിനു പകരം തന്റെ 279-ാം ടെസ്റ്റിനിറങ്ങുന്ന കെയില്‍ ജാമിസണാണ് ആതിഥേയരുടെ ഒരു ശ്രദ്ധാകേന്ദ്രം. സ്പിന്നര്‍മാരില്‍ ഡാറില്‍ മിച്ചലോ അജാസ് പട്ടേലോ കളിക്കാനാണ് സാധ്യത.

ന്യൂസിലാന്റ്: 1. ടോം ലഥാം, 2. ടോം ബ്ലന്‍ഡല്‍, 3. കെയ്ന്‍ വില്ല്യംസണ്‍(നായകന്‍), 4. റോസ്സ് ടെയ്‌ലര്‍, 5. ഹെന്റി നിക്കോള്‍സ്, 6. ബി.ജെ. വാറ്റ്‌ലിംഗ്(കീപ്പര്‍), 7. കോളിന്‍ ഡീ ഗ്രാന്‍ഡ് ഹോം, 8.ഡാറില്‍ മിച്ചല്‍/ അജാസ് പട്ടേല്‍, 9. ടിം സൗത്തി, 10. കെയ്ല്‍ ജാമിസണ്‍, 11. ട്രെന്റ് ബോള്‍ട്ട്.

ഇന്ത്യ: 1. മായങ്ക് അഗര്‍വാള്‍, 2. പൃഥ്വി ഷാ, 3. ചേതേശ്വര്‍ പൂജാര, 4. വിരാട് കോഹ്‌ലി(നായകന്‍), അജിങ്ക്യാ രഹാനേ, 6. ഹനുമാ വിഹാരി, 7. ഋഷഭ് പന്ത്(കീപ്പര്‍), 8. ആര്‍. അശ്വിന്‍, 9. ഇഷാന്ത്/ ഉമേഷ് യാദവ്, 10. മുഹമ്മദ് ഷമി, 11. ജസ്പ്രീത് ബൂംറ.

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies