ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ് യുവിയായ എംജി ഹെക്ടറിന്റെ ബുക്കിംഗ് 50,000 കടന്നു. വിപണിയിലെത്തി ചരുങ്ങിയ കാലം കൊണ്ട് ഇത്രയുമധികം ബുക്കിംഗ് നേടുന്ന ഈ വിഭാഗത്തിലെ ആദ്യ കാറെന്ന നേട്ടവും ഇതോടെ ഹെക്ടർ സ്വന്തമാക്കി. തങ്ങൾ പ്രതീക്ഷിച്ചതിലും വലിയ ബുക്കിംഗാണ് വാഹനത്തിനുണ്ടായതെന്ന് കമ്പനി പറയുന്നു.
ഇന്ത്യയിൽ അരേങ്ങേറ്റം കുറിച്ച് ആദ്യ എട്ട് മാസത്തിനുള്ളിൽ ആദ്യ എട്ട് മാസത്തിനുള്ളിലാണ് ഹെക്ടർ ഈ നേട്ടം സ്വന്തമാക്കിയത്. വിപണിയിൽ എത്തിയതിന്റെ തുടക്കത്തിൽ പ്രതിമാസം 1,500 യൂണിറ്റുകൾ വിൽപ്പന മാത്രം പ്രതീക്ഷിച്ചിരുന്നിടത്ത് ഇന്ന് പ്രതിമാസം 3,000 യൂണിറ്റുകളാണ് എംജി വിറ്റഴിക്കുന്നത്.
കഴിഞ്ഞ ജൂൺ 4 നാണ് വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിയത്. വില പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ പതിനായിരത്തിലധികം ബുക്കിംഗുകൾ വാഹനത്തിന് ലഭിച്ചിരുന്നു. എന്നാൽ ആവശ്യക്കാർ കൂടിയതിനാൽ ഹെക്ടറിന്റെ ബുക്കിംഗ് തന്നെ നിർത്തിവക്കേണ്ട അവസ്ഥയിൽ കമ്പനി എത്തിയിരുന്നു. പ്രതിമാസം പരമാവധി 2000 യൂണിറ്റ് വാഹനങ്ങള്‍ മാത്രം നിര്‍മ്മിക്കാൻ കഴിയുന്ന നിർമ്മാണശാലയുടെ ശേഷി വർദ്ധിപ്പിച്ച് 3000 യൂണിറ്റിലെത്തിക്കുകയായിരുന്നു.