ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ താരങ്ങള്‍. ഒളിമ്പിക്‌സിലൂടെ ഇന്ത്യക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിത്തരുമെന്ന് താരങ്ങളെല്ലാം പ്രഖ്യാപിച്ചിരിക്കുകയാണ് . പ്രമുഖ വനിതാ താരങ്ങളാണ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സാക്ഷി മാലിക്, വെങ്കലം നേടിയ ആന്‍ഷു മാലിക്, വിനേഷ് പോഗട്ട് എന്നിവരാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലൂടെ ശക്തമായ തയ്യാറെടുപ്പിലാണെന്ന് പ്രഖ്യാപിച്ചത്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ ഗ്രാം വിഭാഗത്തിലാണ് സാക്ഷി മാലിക് ജപ്പാന്റെ നഓമി റൂയിക്കിയോട് ഫൈനലില്‍ തോറ്റത്. മറ്റ് മത്സരങ്ങളില്‍ വിനേഷ് പോഗാട്ടും ആന്‍ഷു മാലിക്കും യഥാക്രമം 53, 57 വിഭാഗങ്ങളില്‍ വിയറ്റ്‌നാമിന്റെ തായ് ലി കിയുവിനേയും ഉസ്‌ബെക്കിന്റെ സെവാരയേയും വീഴ്‌ത്തി വെങ്കലം കരസ്ഥമാക്കി. എതിരാളികളെല്ലാം അന്താരാഷ്‌ട്ര മത്സരങ്ങളില്‍ തങ്ങളേക്കാള്‍ പ്രാവീണ്യമുള്ളവരാണെന്നും ഇന്ത്യന്‍ താരങ്ങള്‍ പറഞ്ഞു.















