ഭുവനേശ്വർ: ഈ സീസണിൽ കഴിഞ്ഞ 17 മത്സരങ്ങളിൽ ഒന്നിൽ പോലും പ്ലേയിംഗ് ഇലവനെ നിലനിർത്താൻ തനിക്ക് സാധിച്ചില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരി. പരിക്കാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. അവസാന മത്സരത്തിന് മുന്നോടിയായി ഭവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സീസണിൽ തങ്ങളുടെ പതിനെട്ടാം മത്സരമാണ് നാളെ ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഒരുങ്ങുന്നത്. എന്നാൽ 17 തവണയും ടീമിൽ മാറ്റങ്ങളുമായാണ് ഞങ്ങളിറങ്ങിയത്. ടീമിൽ മാറ്റം വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല, മറിച്ച് താനതിന് നിർബന്ധിതനാവുകയായിരുന്നു. എന്നാലും തങ്ങൾ പരമാവധി ചെയ്യുന്നുണ്ടെന്നും ഷട്ടോരി പറഞ്ഞു.
സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരമാണ് നാളത്തേത്ത്. ബംഗളൂരുവിനെതിരായ നടന്ന അവസാന ഹോം മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ടീം ജയത്തോടെ സീസൺ അവസാനിപ്പിക്കകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒപ്പം ഗോൾ സ്കോറർമാരുടെ പട്ടികയിൽ മുന്നിലുള്ള നായകൻ ഓഗ്ബച്ചെയുടെ പ്രകടനത്തിനായുമുള്ള കാത്തിരിപ്പിലാണ് ആരാധകർ.















