വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് 348 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഓപ്പണര്‍ പൃഥ്വി ഷാ(14)യുടെ വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ഇന്ത്യ 139 റണ്‍സിന് പിന്നിലാണ്. മയങ്ക് അഗര്‍വാള്‍ (26), ചേതേശ്വര്‍ പൂജാര (3) എന്നിവരാണ് ക്രീസില്‍.
മൂന്നാം ദിനം 5ന് 216 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കീവിസിനു വേണ്ടി കോളിന്‍ ഡി ഗ്രാന്‍ഡോം 43 റണ്‍സെടുത്തു. ടിം സൗത്തി 6 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ പുതുമുഖ താരമായ കൈല്‍ ജാമിസണ്‍ 45 പന്തില്‍ 44 റണ്‍സ് നേടി. അവസാന നിമിഷം ആഞ്ഞടിച്ച ട്രെന്‍ഡ് ബോള്‍ട്ട് 24 പന്തില്‍ നേടിയ 38 റണ്‍സാണ് ആതിഥേയരുടെ സ്‌കോര്‍ 300 കടത്തിയത്.
ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മ്മ 68 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തി. രവിചന്ദ്രന്‍ അശ്വിന്‍ 3 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബൂമ്രയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.















