ആഡംബര എംപിവി; ടൊയോട്ട വെൽഫയർ ഉടനെത്തും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആഡംബര എംപിവി; ടൊയോട്ട വെൽഫയർ ഉടനെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2020, 05:03 pm IST
Facebook
Twitter
WhatsAppTelegram

ആഡംബര എംപിവി ശ്രേണിയിലേക്ക് വാഹന നിർമ്മാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കിയ തങ്ങളുടെ എംപിവിയായ കാർണിവൽ പുറത്തിറക്കിയത്. ഇപ്പോഴിതാ ജനപ്രിയ വാഹന നിർമ്മാതാക്കളായ ടൊയോട്ടയും ആഡംബര വാഹനം പുറത്തിറക്കാനൊരുങ്ങുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വാഹനം ഈ മാസം 26 ന് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

‘സസ്റ്റൈനബിൾ ലക്ഷ്വറി’ എന്ന വിശേഷണവുമായാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്. വാഹനത്തിന്റെ ഒദ്യോഗിക അവതരണത്തിന് മുന്നോടിയായി ഒരു ടീസറും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനോടകം തന്നെ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തിയ വാഹനത്തിന് പ്രത്യേക ആമുഖം നൽകേണ്ട ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഒറ്റനോട്ടത്തിൽ ഇന്നോവയുടെ പരിഷ്കരിച്ച പതിപ്പെന്ന് തോന്നിക്കുന്നതാണ് വാഹനത്തിന്റെ ഡിസൈൻ. എന്നാൽ ഇന്നോവയിൽ നിന്നും വലിയ മാറ്റങ്ങളാണ് ഡിസൈനിലുള്ളത്. എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും കാഴ്ചയിൽ വാഹനത്തിന് കൂടുതൽ മനോഹാരിത നൽകുന്നുണ്ട്. കാർണിവലിനുള്ളതിന് സമാനമായി ഇലക്ട്രിക് സ്ലൈഡിംഗ് ഡോറാണ് വെൽഫയറിനുമുള്ളത്.

ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമായി സംയോജിപ്പിച്ചിരിക്കുന്ന 7.0 ഇഞ്ച് ടച്ച്‌ സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ടൊയോട്ടയുടെ പുത്തൻ എംപിവിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിനൊപ്പം മറ്റൊരു 10 ഇഞ്ച് ടച്ച് സ്ക്രീൻ എച്ച്ഡി ഡിസ്പ്ലേയും വാഹനത്തിൽ നൽകിയിട്ടുണ്ട്.

വാഹനത്തിനുള്ളിൽ കൂടുതൽ ആഡംബരം നൽകുന്നതിനായി  പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി ഉള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് സീറ്റുകളാണ് ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ വരിയിൽ ഇരിക്കുന്നവർക്കും പ്രീമിയം ഫീൽ നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇന്ത്യൻ പതിപ്പ് ടൊയോട്ട വെൽ‌ഫയറിന് കരുത്തേകുന്നത്.

68 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ ഇന്ത്യൻ വിപണിയിൽ വില പ്രതീക്ഷിക്കുന്ന വെൽഫയർ മത്സരിക്കാനൊരുങ്ങുന്നത് മെർസിഡിസ് ബെൻസ് വി ക്ലാസുമായാണ്.

Share147
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies