മോസ്കോ: റഷ്യയുടെ സാമുഹ്യമാധ്യമ വിഭാഗങ്ങളാണ് കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന അമേരിക്കയുടെ വാദത്തെ തള്ളി റഷ്യന്‍ വിദേശകാര്യവകുപ്പ് രംഗത്ത്. ‘ ഇത് തീര്‍ത്തും മന:പൂര്‍വ്വമായി ഉണ്ടാക്കിയ തെറ്റിദ്ധാ രണയാണ്’ റഷ്യയുടെ വിദേശകാര്യവകുപ്പ് വക്താവ് മരിയ സഖറോവ അന്താരാഷ്ട്രമാധ്യമങ്ങളോട് പറഞ്ഞു.
റഷ്യയുടെ വിവരങ്ങള്‍ തെറ്റാണെന്ന് വരുത്തിതീര്‍ക്കാന്‍ അമേരിക്ക നേരിട്ട് നൂറുകണക്കിന് സാങ്കേതിക വിദഗ്ധരെ ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിയന്ത്രിക്കാന്‍ ഏര്‍പ്പാടാ ക്കിയെന്നും കൊവിഡ്-19 പകര്‍ച്ചവ്യാധി എന്ന പേരില്‍ വിവിധ ഭാഷകളില്‍ സന്ദേശങ്ങള്‍ നിരന്തരം നല്‍കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.
‘പ്രതിസന്ധി മുതലെടുക്കാനാണ് റഷ്യ ശ്രമിക്കുന്നത്. അമേരിക്കയുടെ ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളെ കരിവാരിതേക്കാനാണ് ശ്രമം നടക്കുന്നത്’ യൂറോപ്പും യൂറേഷ്യയും ശ്രദ്ധി ക്കുന്ന അമേരിക്കന്‍ സെക്രട്ടറി ഫിലിപ്പ് റീക്കര് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.