ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉറപ്പുനല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അമിത്ഷായുമായി നടത്തിയ ചര്‍ച്ച പോസിറ്റിവെന്നും കെജ്രിവാള് വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെജ്രിവാള് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഡല്‍ഹിയില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ആവശ്യത്തിന് കേന്ദ്രസേനയെ ഇറക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും കെജ്രിവാള് അറിയിച്ചു. ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും തീരുമാനമായി. രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന് കെജ്രിവാള് പറഞ്ഞു.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഭജന്‍പുരയിയലും ഗോകുല്‍പുരിയിലും ഇന്ന് വീണ്ടും. വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറും തീവെപ്പും വ്യാപകമാണ്. കര്വാന് നഗറിലും യമുമാനഗറിലും സംഘര്‍ഷമുണ്ടെന്നാണ് വിവരം. ഗോകുല്‍പുരി, കബീര്‍ നഗര്‍, മൗജ്പൂര്, ബ്രഹ്മപുരി എന്നിവിടങ്ങളിലും ഇന്നും സംഘര്‍ഷമുണ്ടായി.
കലാപം വ്യാപിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 160പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.