മാഡ്രിഡ് : ചാമ്പ്യന്‍സ്‌ലീഗില്‍ ബാഴ്‌സലോണയും ചെല്‍സിയും ആദ്യപാദ മത്സരങ്ങള്‍ക്കായി ഇന്നിറങ്ങും. ബാഴ്‌സലോണ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയുമായും ചെല്‍സി ജര്‍മ്മന്‍ ലീഗില്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചുമായി ഏറ്റുമുട്ടും. ബയേണിന്റെ തോമസ് മുള്ളറും ചെല്‍സിയുടെ ലവന്‍ഡോവ്സ്കിയും തമ്മിലുള്ള പോരാട്ടം കാണികള്‍ക്ക് ഹരമാകും.
സ്പാനിഷ് ലീഗിലെ മികച്ച പോരാട്ടത്തിന്റെ പിന്‍ബലത്തിലാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള ബാഴ്‌സലോണ ഇറങ്ങുന്നത്. ലാലീഗയില്‍ ഹാട്രിക്കടക്കം 5 ഗോളുകളടിച്ച ബാഴ്‌സ ശക്തമായ വെല്ലുവിളിയാണ് നാപ്പോളിക്ക് ഉയര്‍ത്തുന്നത്. നാപ്പോളിക്കാകട്ടെ കഴിഞ്ഞ മത്സരത്തില്‍ കോപ്പ ഇറ്റാലിയയില്‍ ഇന്റര്‍മിലാനെ തകര്‍ത്തെറിഞ്ഞ വീര്യവും കരുത്താവുന്നു.















