ദുബായ്: സീസണിലെ മോശം പ്രകടനം വിരാട് കോഹ്‌ലിക്ക് വിനയായി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുനിന്ന് വിരാട് രണ്ടാം സ്ഥാനത്തേക്ക് വീണു. ന്യൂസിലാന്റ് പരമ്പരയിലെ മോശം പ്രകടനമാണ് പോയിന്റ് നിലയെ ബാധിച്ചിരിക്കുന്നത്. ഇതോടെ കോഹ്‌ലിയെ മറികടന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാമതായി.
ന്യൂസിലാന്റിനെതിരായ നിലവില്‍ കഴിഞ്ഞ ആദ്യ ടെസ്റ്റില്‍ കോഹ് ലി രണ്ടിന്നിംഗ്‌സിലുമായി 21 റണ്‍സ് മാത്രമാണ് നേടിയത്. കളിയില്‍ ഇന്ത്യ 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയും ഏറ്റുവാങ്ങേണ്ടിവന്നു. കോഹ്‌ലിയും സ്മിത്തും കുറേ വര്‍ഷങ്ങളായി റാങ്കിംഗില്‍ പരസ്പരം ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കുവക്കുന്ന കാഴ്ചയാണ്. എന്നാലിത്തവണ ഇത്ര മോശം ഫോമിലേക്ക് ഇന്ത്യന്‍ നായകന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു. മറ്റ് രണ്ട് ഫോര്‍മാറ്റിലും പരാജയപ്പെടുന്ന കാഴ്ച കഴിഞ്ഞ 20 കളികളിലും തുടരുന്നത് ആരാധകരെ നിരാശരാക്കുകയാണ്.
ബാറ്റിംഗ് റാങ്കിംങ്ങില്‍ ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസ് മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ നിരയിലെ അജിന്‍ക്യ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.ആദ്യ പത്തിലുള്ള മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മായങ്കും പൂജാരയുമാണ്. ചേതേശ്വര്‍ പൂജാര രണ്ടു സ്ഥാനം നഷ്ട്‌പ്പെടുത്തി ഒന്‍പതാം സ്ഥാനത്തേക്ക് താഴ്ന്നു. മായങ്ക് പത്താംസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്.















