സിഡ്‌നി: ലോകകപ്പ് ടി20 വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ബാറ്റിംഗില്‍ തകര്‍ച്ച. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 104 ന് 6 എന്ന നിലയിലാണ്. ടോസ്സ് നേടിയ കിവീസ് വനിതകള്‍ ഇന്ത്യടെ ബാറ്റിംഗിനയക്കുകയായിരുന്നു.
ആദ്യ രണ്ടു കളികളിലും മികച്ച ജയത്തോടെയാണ് ഇരുടീമുകളും ഇറങ്ങിയിരിക്കുന്നത്. ഇന്ത്യക്കായി മികച്ച ബാറ്റിംഗ് റെക്കോഡുള്ള ഷെഫാലി(46), സ്മൃതി മന്ഥാന(11), താനിയാ ഭാട്ടിയ(23), ജാമിയാ റോഡ്രിഗ്‌സ്(10), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്(1) വേദ കൃഷ്ണമൂര്‍ത്തി(6)എന്നിവരാണ് പുറത്തായിരിക്കുന്നത്. ന്യൂസിലാന്റിനായി റോസ് മേരീ മെയറാണ് മന്ഥാനയേയും റോഡ്രിഗ്‌സിനേയും പുറത്താക്കിയത്. ദീപ്തി ശര്‍മ്മയും(4)യും ശിഖാ പാണ്ഡെ(2)യുമാണ് ക്രീസ്സിലുള്ളത്.















