ദുബായ്: ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ജോക്കോവിച്ചിനും സിറ്റ്സിപാസിനും ഇന്ന് സെമി പോരാട്ടം. ഒന്നാം സീഡ് ജോക്കോവിച്ചിന്റെ എതിരാളി ഗെയില്‍ മോണ്‍ഫില്‍സും സിറ്റ്സിപാസിന്റെ എതിരാളി ഇവാന്‍സുമാണ്.
ക്വാര്‍ട്ടറില്‍ ജോക്കോവിച്ച് തോല്‍പ്പിച്ചത് കച്ചാനാവിനെയായിരുന്നു. സ്ക്കോര്‍ 6-2,6-2. ഗെയില്‍ മോണ്‍ഫില്‍സ് തകര്‍ത്തത് റിച്ചാഡ് ഗാസ്ക്കറ്റിനെ 6-3, 6-3 എന്ന സ്ക്കോറി നായിരുന്നു. സിറ്റ്സിപാസ് 4-6, 6-4, 6-4 എന്ന സ്ക്കോറിനാണ് സ്ട്രൂഫിനെ മറികടന്നത്.
ആറാം സീഡ് റൂബലേവിനെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചാണ് ബ്രിട്ടന്റെ ഇവാന്‍സ് 6-2,7-6ന് സെമിയില്‍ കടന്നിരിക്കുന്നത്.