ന്യൂഡല്‍ഹി: കൊറോണ ഭീതിമൂലം ലോകകപ്പ് ഷൂട്ടിംഗില്‍ നിന്ന് ഇന്ത്യ പിന്മാറാന്‍ തീരുമാനിച്ചു. സൈപ്രസില്‍ അടുത്തയാഴ്‌ല ആരംഭിക്കാനിരുന്ന മത്സരങ്ങള്‍ക്കാണ് ഇന്ത്യന്‍ കായികതാരങ്ങളെ അയക്കേണ്ടതില്ലെന്ന തീരുമാനം ഇന്ത്യന്‍ ഷൂട്ടിംഗ് ഫെഡറേഷന്‍ എടുത്തത്. മാര്‍ച്ച് മാസം 4 മുതല്‍ 13 വരെയാണ് മത്സരം നടക്കുന്നത്.
ഷൂട്ടിംഗ് ഇനങ്ങളിലെ ചെറിയതോക്കുകളുപയോഗിച്ചുള്ള മത്സരങ്ങള്‍ മാത്രമാണ് സൈപ്രസില്‍ നടത്തുന്നത്.കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി ലോകകപ്പ് അധികൃതരെ അറിയിച്ചതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇതിനിടെ ഇന്ത്യ എല്ലാ ഷൂട്ടിംഗ് ഇനങ്ങളും ചേര്‍ത്ത് സംയുക്ത ഷൂട്ടിംഗ് മത്സരങ്ങള്‍ മാര്‍ച്ച് 16 മുതല്‍ 26 വരെ ഇന്ത്യയില്‍ റാഞ്ചിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ആഗോള തലത്തിലെ മാറിയ സാഹചര്യത്തില്‍ മത്സരം നടത്തേണ്ടതിനെപ്പറ്റി അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.
വിവിധ കായിക ഇനങ്ങളെ നിലവില്‍ അനിശ്ചിതത്വത്തിലാക്കിയാണ് കൊറോണ ബാധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീതി വിതച്ചിരിക്കുന്നത്. ഇന്നലെ ജപ്പാനിലെ ഒളിമ്പിക്‌സ് നടത്തിപ്പിനെ സംബന്ധിച്ച് അവിടത്തെ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ
സംശയം വാര്‍ത്തയായിരുന്നു.















