സാഗ്രെബ്: ഡേവിസ് കപ്പ് മത്സരത്തില്‍ ശക്തരായ ക്രൊയേഷ്യക്കെതിരെ ഇന്ത്യ ഇന്നു മുതല്‍ ഇറങ്ങുന്നു. ആദ്യമത്സരത്തില്‍ ഇന്ത്യയുടെ ലോക 132-ാം നമ്പര്‍ താരം പ്രജ്നേഷ് ഗുണേശ്വരന് 277-ാം റാങ്കിങ്ങിലുള്ള ബോര്‍ണാ ഗോജോവിനെ നേരിടും. തുടര്‍ന്നുള്ള രണ്ടാം സിംഗിള്‍സില്‍ 182-ാം നമ്പര്‍ രാംകുമാര്‍ രാമനാഥന് ലോക മൂന്നാം നമ്പര്‍ മാറിന് സിലികുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 2018ല്‍ ഡേവിസ് കപ്പ് കിരീട ജേതാക്കളാണ് ക്രൊയേഷ്യ.
ഡബിള്‍സില്‍ റോഹണ് ബൊപ്പണ്ണ-ലിയാന്‍ഡര്‍ പെയ്സ് സഖ്യമാണ് ഇറങ്ങുന്നത്. രോഹിത് രാംപാലാണ് നായകന്.1995ല്‍ അന്നത്തെ ലോകതാരങ്ങള്‍ നിറഞ്ഞ ക്രൊയേഷ്യയെ തോല്‍പ്പിച്ചത് ലിയാന്‍ഡറിന്റെ മികവിലായിരുന്നു. ഗൊരാന്‍ ഇവാനീസെവിച്ചിനെയടക്കം മുട്ടുകുത്തിച്ചാണ് ഇന്ത്യ ജയം നേടിയത്.