ചെന്നൈ: ദീര്‍ഘ നാളത്തെ ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് ധോണി മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോണി.
തന്റെ വെടിക്കെട്ട് ബാറ്റിംഗിന് ഒട്ടും ശോഭ കുറഞ്ഞിട്ടില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു പരിശീലന വേളയിലെ ധോണിയുടെ പ്രകടനം. ആരാണ് ബൗള്‍ ചെയ്യുന്നതെന്ന് വ്യക്തമല്ലെങ്കിലും തുടരെ തുടരെ അഞ്ചു സിക്സറുകള്‍ പായിച്ചാണ് തന്റെ പവര്‍ ഹിറ്റിംഗിന് ഇപ്പോഴും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് ധോണി ക്രിക്കറ്റ് ലോകത്തിനു കാണിച്ചു കൊടുത്തത്. ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
BALL 1⃣ – SIX
BALL 2⃣ – SIX
BALL 3⃣ – SIX
BALL 4⃣ – SIX
BALL 5⃣ – SIXஐந்து பந்துகளில் ஐந்து சிக்ஸர்களை பறக்கவிட்ட தல தோனி!
முழு காணொளி காணுங்கள் 📹👇
#⃣ "The Super Kings Show"
⏲️ 6 PM
📺 ஸ்டார் ஸ்போர்ட்ஸ் 1 தமிழ்
📅 மார்ச் 8
➡️ @ChennaiIPL pic.twitter.com/rIcyoGBfhE— Star Sports Tamil (@StarSportsTamil) March 6, 2020
ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ധോണി കളിക്കുമോയെന്നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ലോകകപ്പില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നതിനെക്കുറിച്ച് 38കാരനായ ധോണി ഇതുവരെ മനസ് തുറന്നിട്ടില്ലെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ അദ്ദേഹം ലോകകപ്പ് ടീമില്‍ എത്താനുള്ള സാധ്യതയുണ്ടെന്ന് കോച്ച് രവി ശാസ്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.















