മെല്‍ബണ്‍: വനിതാ ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തില്‍ ടോസ്സ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആതിഥേയര്‍ക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അലീസ ഹെയിലിയും ബേത് മൂണുമാണ് ഓപ്പണ്‍ ചെയ്യുന്നത്. ഇന്ത്യക്കായി ദീപതി ശര്‍മ്മ ബൗളിംഗിന് തുടക്കമിട്ടു. ആദ്യവിവരം ലഭിക്കുമ്പോള്‍ തുടക്ക ഓവറില്‍ത്തന്നെ ഓസീസ് 14 റണ്‍സ് നേടിക്കഴിഞ്ഞു.

മികച്ച പിന്തുണയാണ് കാണികളില്‍നിന്ന് ഇന്ത്യക്ക് ലഭിക്കുന്നത്. രാവിലെ മുതല്‍ തന്നെ മെല്‍ബണ്‍ സ്റ്റേഡിയത്തിലും പരിസരത്തും ഇന്ത്യന്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടി20യില്‍ ഇന്ത്യയുടെ ആവേശകരമായ മുന്നേറ്റം ഫൈനല്‍ കാണാന്‍ ധാരാളം പേരെ ആകര്‍ഷിച്ചിരിക്കുകയാണ്.















