സാഗ്രെബ്: ഡബിള്‍സില്‍ ലിയനാന്ഡര്-ബൊപ്പണ്ണ സഖ്യം ജയിച്ചിട്ടും ഇന്ത്യ കരുത്തരായ ക്രൊയേഷ്യക്ക് മുന്നില്‍ ഡേവിസ് കപ്പ് പരമ്പര അടിയറവച്ചു. 1-3നാണ് ലോകോത്തര താരം മാറിന് സിലിച്ചിന്റെ നേതൃത്വത്തിലിറങ്ങിയ ക്രൊയേഷ്യയോട് ഇന്ത്യ തോറ്റത്.
അവസാന മത്സരത്തില്‍ മാറിന് സിലിച്ച് ഇന്ത്യയുടെ സുമിത് നാഗലിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-0, 6-1നാണ് നാഗലിനെ സിലിച്ച് തകര്‍ത്തത്. ആദ്യം ഉദ്ഘാടനമത്സരത്തില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സുമിതിനെ അവസാന മതസരത്തിലേക്ക് മാറ്റി വക്കുകയായിരുന്നു. എന്നാല്‍ സിലിച്ചിന്റെ പ്രതിഭക്ക് മുന്നില്‍ സുമിത് തീര്‍ത്തും നിഷ്പ്രഭനായിപ്പോയി.
ശക്തമായ മത്സരം നടന്ന ഡബിള്‍സില്‍ പെയ്സ്-ബൊപ്പണ്ണ സഖ്യം 6-3, 6-7, 7-5 ന് മേറ്റ് പാവിക്-ഫ്രാങ്കോ സഖ്യത്തെയാണ് കീഴടക്കിയത്. ഈ ജയത്തോടെ ഡേവിസ്കപ്പില്‍ ഏറ്റവും അധികം ഡബിള്‍സ് ജയം നേടുന്ന ലോകത്തിലെ താരം എന്ന നേട്ടവും സ്വന്തമാക്കി.