മാതൃസ്‌നേഹത്തിന് പകരം വെയ്‌ക്കാന്‍ പ്രപഞ്ചത്തിലെ മറ്റൊന്നിനും കഴിയില്ല. ഒരിക്കലും നിര്‍വ്വചിക്കാന്‍ കഴിയാത്ത ഒന്നാണ് മാതൃത്വം. മാതൃസ്‌നേഹത്തിന്റെ ആഴം വിളിച്ചോതുന്ന നിരവധി വീഡിയോകള്‍ ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. കൊടുംതണുപ്പിലും തന്റെ മുട്ടയ്ക്ക് അടയിരിക്കുന്ന അമ്മ പരുന്താണ് വീഡിയോയിലെ താരം. കനത്ത മഞ്ഞു വീഴ്‌ച്ചയിലും തന്റെ മുട്ടയെ സംരക്ഷിച്ച് അടയിരിക്കുകയാണ് പരുന്ത്.
പ്രദേശമാകെ മഞ്ഞില്‍ മൂടികിടക്കുകയാണ്. മഞ്ഞുമൂടിയിരിക്കുന്ന ഒരു മരക്കൊമ്പിലാണ് പരുന്തിന്റെ കൂട്. ശരീരം മുഴുവന്‍ മഞ്ഞില്‍ പൊതിയുമ്പോഴും തന്റെ മുട്ടകള്‍ക്ക് ചൂട് പകരുന്ന അമ്മ പരുന്തിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നാല് മിനിട്ടിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പരുന്തിന്റെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരുന്നതും കാണാം. മഞ്ഞില്‍ നിന്നും തണുപ്പില്‍ നിന്നും തന്റെ മക്കളെ സംരക്ഷിച്ച് നിര്‍ത്തുന്നതും അവയ്‌ക്ക് ഭക്ഷണം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്.
കണ്ടിരിക്കുന്ന എല്ലാവരുടേയും ഹൃദയത്തെ സ്പര്‍ശിക്കുന്ന വീഡിയോയാണിത്. തന്റെ കുഞ്ഞുങ്ങള്‍ക്കായി അമ്മ സഹിക്കുന്ന ത്യാഗം എത്രയെന്ന് ഈ വീഡിയോയില്‍ വ്യക്തമാണ്. നിരവധി പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞിരിക്കുന്നത്.
https://www.facebook.com/watch/?ref=external&v=617483078798674















