ലണ്ടന്‍ മാരത്തണ്‍ മാറ്റിവച്ചു; പങ്കെടുക്കാന്‍ അരലക്ഷം പേര്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലണ്ടന്‍ മാരത്തണ്‍ മാറ്റിവച്ചു; പങ്കെടുക്കാന്‍ അരലക്ഷം പേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2020, 01:17 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലോക മാരത്തണുകളില്‍ പ്രസിദ്ധമായ ലണ്ടന്‍ മാരത്തണ്‍ കോവിഡ്-19 നെ തുടര്‍ന്ന് മാറ്റിവച്ചു. വരുന്ന ഏപ്രില്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മാരത്തണാണ് ഒക്ടോബറിലേക്ക് മാറ്റുന്നതായി അധികൃതര്‍ അറിയിച്ചത്.

‘ അടുത്തമാസം നടക്കേണ്ടിയിരുന്ന മാരത്തണ്‍ ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ്-19 മൂലം അനിശ്ചിതത്വത്തിലാണ്. നിരവധി കായികതാരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ട കായിക ഇനത്തിന് നിലവിലെ അന്തരീക്ഷം അനുകൂലമല്ല. മാരത്തണിന്റെ 39 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ മാറ്റിവക്കേണ്ടിവന്നത്.’ മുഖ്യ സംഘാടകനായ ഹ്യൂഗ് ബ്രാഷര്‍ അറിയിച്ചു.

‘ ലോകം ഭീതിയിലാണ്. പൊതു ആരോഗ്യത്തിന് എല്ലാവരും മുന്‍ഗണന കൊടുക്കണം. ഏറെ നാളത്തെ പരിശീലനം നടത്തി തയ്യാറെടുത്ത കായിക താരങ്ങളെ വിവരം അറിയിക്കുന്നതില്‍ വിഷമമുണ്ട്. പലരും നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാനായിട്ടാണ് ഇത്തരം കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത്. ഒപ്പം ലക്ഷ ക്കണക്കിനാളുകളാണ് ദൃശ്യമാദ്ധ്യമങ്ങളിലൂടെ മാരത്തണ്‍ കാണാറുള്ളത്. എല്ലാവരും സ്ഥിതിഗതികളെക്കുറിച്ച് നല്ല ബോധവാന്മാരാണെന്ന് മനസ്സിലാക്കുന്നു.’ ഹ്യൂഗ് പറഞ്ഞു.

40-ാം മത് ലണ്ടന്‍ മാരത്തണില്‍ അരലക്ഷം പേര്‍ പങ്കുചേരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 43000 പേരാണ് പങ്കുചേര്‍ന്നത്. വിവിധ സന്നദ്ധ പ്രവര്‍ത്തനത്തിനായി 600 കോടി രൂപയോളമാണ് ലണ്ടന്‍ മാരത്തണ്‍ നടത്തിപ്പിലൂടെ സമാഹരിക്കാറുള്ളത്. ഏപ്രില്‍ 5ന് നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റര്‍ മാരത്തണും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.

Share108
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies